ലോകകപ്പ് വിജയത്തിലെ വിവാദ ചുംബനം; മാപ്പ് പറഞ്ഞ് ലൂയിസ് റുബൈലസ്

ഒഴിഞ്ഞുമാറിയിട്ടും റുബൈലസ് താരത്തിന്റെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു
ലോകകപ്പ് വിജയത്തിലെ വിവാദ ചുംബനം; മാപ്പ് പറഞ്ഞ് ലൂയിസ് റുബൈലസ്

മാഡ്രിഡ്: വനിതാ ഫുട്ബോള്‍ ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം സ്പെയ്ൻ താരത്തെ ചുംബിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ലൂയിസ് റുബൈലസ്. വിജയികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വാങ്ങാനായി താരങ്ങള്‍ വേദിയിലേക്ക് എത്തിയപ്പോഴാണ് ദ് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റിന്റെ ചുംബനം. സ്പെയിന്‍ താരം ജെന്നിഫര്‍ ഹെര്‍മോസോയെ ആണ് റുബൈലസ് ചുംബിച്ചത്.

താൻ ചെയ്തത് തെറ്റെന്ന് സമ്മതിക്കുന്നുവെന്ന് റുബൈലസ് പറഞ്ഞു. വിജയത്തിന്റെ ആവേശത്തിലാണ് താൻ താരത്തെ ചുംബിച്ചത്. അതിന് മറ്റ് ഉദ്ദേശങ്ങളില്ല. തെറ്റ് മനസിലാക്കുകയും മാപ്പ് പറയുകയുമല്ലാതെ മറ്റ് വഴികൾ തന്റെ മുന്നിൽ ഇല്ല. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ പ്രതിനിധീകരിക്കുന്ന താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അനുവാദം ഇല്ലാത്ത ചുംബനം ജെന്നിഫറെ ആഹ്ലാദിപ്പിക്കില്ലെന്നും റുബൈൽസ് വ്യക്തമാക്കി. സ്പാനിഷ് ടെലിവിഷനോടായുന്നു റുബൈലസിന്റെ പ്രതികരണം.

മുമ്പ് റുബൈലസിന്റെ ചുംബനത്തിൽ ജെന്നിഫറും പ്രതികരിച്ചിരുന്നു. താൻ ഒരിക്കിലും ആ ചുംബനത്തെ ആസ്വദിച്ചില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ലോകകപ്പ് വിജയത്തിൽ പരസ്പര ബഹുമാനത്തോടെ ചെയ്തതാണെന്നും താരം വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com