പത്ത് മിനിറ്റിൽ മൂന്ന് ​ഗോൾ; ആവേശത്തിനൊടുവിൽ സ്പെയിൻ വനിത ലോകകപ്പ് ഫൈനലിൽ

ഇതാദ്യമായാണ് സ്പെയിൻ വനിത ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്
പത്ത് മിനിറ്റിൽ മൂന്ന് ​ഗോൾ; ആവേശത്തിനൊടുവിൽ സ്പെയിൻ വനിത ലോകകപ്പ് ഫൈനലിൽ

ഓക്‌ലാന്‍ഡ്‌: വനിത ലോകകപ്പിൽ സ്പെയിൻ ഫൈനലിലെത്തി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ലോകകപ്പിന്റെ കലാശപ്പോരിന് യോ​ഗ്യത നേടിയത്. രണ്ടാം പകുതിയിൽ അവസാന 10 മിനിറ്റിലാണ് മത്സരത്തിലെ മൂന്ന് ​ഗോളും പിറന്നത്. മത്സരത്തിന്റെ തുടക്കത്തിൽ പന്തിൽ നിയന്ത്രണം ലഭിച്ചത് സ്പെയ്നിനായിരുന്നു. ആദ്യ പകുതിയിലുടനീളം സ്വീഡനെ മറികടന്ന് സ്പെയിൻ മുന്നേറി. പക്ഷേ ആദ്യ പകുതിയിൽ ​ഗോൾ നേടാൻ സ്പെയ്നിന് കഴിഞ്ഞില്ല. 44-ാം മിനിറ്റിൽ ഒരവസരം സൃഷ്ടിച്ചതൊഴിച്ചാൽ സ്വീഡന് കാര്യമായി ഒന്നും പറയാനുമില്ല. തുടർച്ചയായി ചില സെറ്റ് പീസുകളും സ്വീഡൻ്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായി.

രണ്ടാം പകുതിയിൽ സാവധാനം ആയിരുന്നു സ്പെയ്നിന്റെ മുന്നേറ്റം. സ്പെയ്നിന്റെ പിഴവുകൾ മുതലാക്കി പന്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി സ്വീഡന്റെ ശ്രമം. 70-ാം മിനിറ്റിൽ സ്പെയ്നിന് അനുകൂലമായി മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ​ഗോൾ നേടാൻ കഴിഞ്ഞില്ല. എങ്കിലും പന്തിനെ നിയന്ത്രിക്കുന്നതിൽ സ്പെയിൻ താരങ്ങൾ ജാ​ഗ്രത പാലിച്ചു. ഒടുവിൽ 80-ാം മിനിറ്റിൽ സ്പെയിൻ ആദ്യ ​ഗോൾ നേടി. സൽമ പാരലുലോയുടെ മികച്ച ഫിനിഷിങ്ങിലൂടെ ആയിരുന്നു സ്പെയ്നിന്റെ ലിഡ്.

ആദ്യ ​ഗോൾ പിറന്നതോടെ മത്സരത്തിൽ ബാക്കി 10 മിനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. 87-ാം മിനിറ്റിൽ സ്വീഡന്റെ മറുപടി ​ഗോൾ. മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കെ സ്വീഡന്റെ സമനില ​ഗോൾ. പക്ഷേ സ്വീഡിഷ് ആഹ്ലാദം അവസാനിക്കും മുമ്പെ സ്പെയ്നിന്റെ മുന്നേറ്റം. 89-ാം മിനിറ്റിൽ 2-1 ന് സ്പാനിഷ് ടീം മുന്നിലെത്തി. അവസാന നിമിഷങ്ങളിൽ ആവേശ പൂർവ്വമായ നിമിഷങ്ങൾ. ഏഴ് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിനും ഒടുവിൽ സ്പെയിൻ ലോകകപ്പിന്റെ ഫൈനലിലേക്ക്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com