പിഎസ്ജിയുടെ യുടേൺ; ആദ്യ ഇലവനിൽ എംബാപ്പെയ്ക്ക് സ്ഥാനം

ഫ്രഞ്ച് ലീ​ഗിലെ എഫ്സി ലോറിയയ്ക്കെതിരായ ആദ്യ മത്സരം സമനില ആയതിന് പിന്നാലെയാണ് ക്ലബിന്റെ തീരുമാനം
പിഎസ്ജിയുടെ യുടേൺ; ആദ്യ ഇലവനിൽ എംബാപ്പെയ്ക്ക് സ്ഥാനം

പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയും കിലിയൻ എംബാപ്പെയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവസാനം. സൂപ്പർ താരത്തെ പിഎസ്ജിയുടെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താനാണ് ക്ലബിൻ്റെ തീരുമാനം. ഫ്രഞ്ച് ഒന്നാം ഡിവിഷൻ ഫുട്ബോൾ ടൂർണ്ണമെന്റായ ലീ​ഗ് 1 ന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. എഫ്സി ലോറിയെയ്ക്കെതിരായ ആദ്യ മത്സരത്തിൽ പിഎസ്ജിയ്ക്ക് സമനിലയേ നേടാൻ കഴിഞ്ഞൊള്ളു. ഇതിന് പിന്നാലെയാണ് ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ പിഎസ്ജി തിരികെ വിളിച്ചത്. ലോറിയയ്ക്കെതിരായ മത്സരത്തിന് മുമ്പ് എംബാപ്പെയുമായി ചർച്ച നടത്തിയിരുന്നതായി ക്ലബ് അധികൃതർ പറഞ്ഞു. പിന്നാലെ താരത്തെ പരിശീലന സെഷന് ഉൾപ്പെടുത്തിയതായും ക്ലബ് അധികൃതർ വ്യക്തമാക്കി.

ഈ സീസൺ കൂടിയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയിൽ കരാറുള്ളത്. കരാർ പുതുക്കാൻ ക്ലബ് അധികൃതർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീസൺ കഴിഞ്ഞ് ക്ലബ് വിടാനാണ് എംബാപ്പെയുടെ തീരുമാനം. തുടർന്ന് ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെയെ വെയ്ക്കാൻ ക്ലബ് തീരുമാനിച്ചു. വലിയ തുക പ്രതിഫലം നൽകുന്ന എംബാപ്പെയെ ഫ്രീ ഏജൻ്റായി ​പുറത്ത് പോകാൻ അനുവദിക്കില്ലെന്നായിരുന്നു ക്ലബിൻ്റെ തീരുമാനം. ഇതോടെ ക്ലബും താരവും തമ്മിൽ അഭിപ്രായ വ്യത്യാസത്തിലാകുകയായിരുന്നു.

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ തേടി സൗദിയിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു. എന്നാൽ യൂറോപ്പ്യൻ ഫുട്ബോളിൽ തുടരാൻ ആ​ഗ്രഹിക്കുന്ന താരം ഈ വാ​ഗ്ദാനം നിരസിച്ചു. തന്റെ ഇഷ്ട ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് എംബാപ്പെയുടെ ആ​ഗ്രഹം. താരത്തെ ക്ലബിലെത്തിക്കാൻ റയൽ ശ്രമിച്ചിരുന്നെങ്കിലും ട്രാൻസ്ഫർ തുകയിൽ ക്ലബുകൾ തമ്മിൽ ധാരണയിലെത്തിയില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com