എന്ത് വന്നാലും പിഎസ്ജി വിടില്ല; തീരുമാനം അറിയിച്ച് എംബാപ്പെ

ക്ലബ്ബ് പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫിയോട് ഇക്കാര്യം എംബാപ്പെ ഇക്കാര്യം അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
എന്ത് വന്നാലും പിഎസ്ജി വിടില്ല; തീരുമാനം അറിയിച്ച് എംബാപ്പെ

പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫറിനെ സംബന്ധിച്ചുള്ള ട്വിസ്റ്റുകള്‍ ഒഴിയുന്നില്ല. സൗദി ക്ലബ്ബായ അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ എംബാപ്പെ തള്ളിയെന്നും തന്റെ സ്വപ്‌ന ക്ലബ്ബായ റയല്‍ മാഡ്രിഡുമായി രഹസ്യ കരാറില്‍ ഏര്‍പ്പെട്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ എന്ത് വന്നാലും എംബാപ്പെ പിഎസ്ജി വിട്ടുപോവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

എന്ത് സാഹചര്യം വന്നാലും പാരിസ് വിടില്ലെന്ന് എംബാപ്പെ പിഎസ്ജിയെ അറിയിച്ചെന്നാണ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിഎസ്ജിയില്‍ തുടരാന്‍ തീരുമാനിച്ചതോടെ ഈ സമ്മറില്‍ താരം റയല്‍ മാഡ്രിഡില്‍ എത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ക്ലബ്ബ് പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫിയോട് ഇക്കാര്യം എംബാപ്പെ ഇക്കാര്യം അറിയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം എംബാപ്പെയുടെ ഈ തീരുമാനത്തില്‍ പിഎസ്ജി സന്തുഷ്ടരാവില്ലെന്ന് ഉറപ്പാണ്. ഒരു വര്‍ഷം കൂടി പാരിസ് ക്ലബ്ബില്‍ തുടരാനുള്ള എംബാപ്പെയുടെ തീരുമാനം അര്‍ത്ഥമാക്കുന്നത് 2024ലെ സമ്മര്‍ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡിനായി ഒരു ഫ്രീ ഏജന്റായി സൈന്‍ ചെയ്യാം എന്നാണ്. 2017-ല്‍ മൊണാക്കോയില്‍ നിന്ന് 180 മില്യണ്‍ യൂറോ നല്‍കിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്. ഫ്രീ ഏജന്റ് ആയി പോയാല്‍ ക്ലബിന് അത് തിരിച്ചു പിടിക്കാന്‍ സാധിക്കില്ല. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ വെറുതെ വിടാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു കഴിഞ്ഞ മാസം പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com