രണ്ട് ​ഗോൾ ജയം; വനിത ലോകകപ്പിൽ നെതർലാൻഡ്സ് ക്വാർട്ടറിൽ

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് നെതർലാൻഡ്സ്
രണ്ട് ​ഗോൾ ജയം; വനിത ലോകകപ്പിൽ നെതർലാൻഡ്സ് ക്വാർട്ടറിൽ

സിഡ്നി: വനിത ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് നെതർലാൻഡ്സ് ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു നെതർലാൻഡ്സിൻ്റെ ജയം. മത്സരത്തിൻ്റെ ഒമ്പതാം മിനിറ്റിൽ തന്നെ നെതർലാൻഡ് മുന്നിലെത്തി. ജിൽ റൂർഡിൻ്റെ ഹെഡറാണ് നെതർലാൻഡ്സിനെ മുന്നിലെത്തിച്ചത്. ടൂർണ്ണമെന്റിലെ ജില്ലിൻ്റെ നാലാം ​ഗോളാണിത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് നെതർലാൻഡ്സ്.

പന്ത് നിയന്ത്രിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പരാജയപ്പെട്ടതോടെ നെതർലാൻഡ‍്സ് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. 29-ാം മിനിറ്റിൽ ഡച്ച് പട മറ്റൊരു അവസരം സൃഷ്ടിച്ചെങ്കിലും ​ഗോളായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ദക്ഷിണാഫ്രിക്ക തുടർച്ചയായി രണ്ട് അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിയുടെ 72 ശതമാനം പന്തിന്റെ നിയന്ത്രണം നെതർലാൻഡ്സിനായിരുന്നു.

രണ്ടാം പകുതിയിലും പന്ത് കൈവശം വെയ്ക്കുന്നതിന് നെതർലാൻഡ്സ് പ്രത്യേകം ശ്രദ്ധിച്ചു. 54-ാം മിനിറ്റിൽ നെതർലാൻഡ്സ് വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. പിന്നാലെ 68-ാം മിനിറ്റിൽ നെതർലാൻഡ്സ് ലീഡ് ഉയർത്തി. ലീനെത്ത് ബീരൻസ്റ്റെയിനായിരുന്നു വലകുലുക്കിയത്. നെതർലാൻഡ്സിന് ഒപ്പമെത്താൻ ​ദക്ഷിണാഫ്രിക്ക ശ്രമിച്ചെങ്കിലും ​ഗോളുകൾ നേടാനായില്ല. ലോകകപ്പിലെ അടുത്ത മത്സരം അമേരിക്കയും സ്വീഡനും തമ്മിലാണ്. അമേരിക്ക വിജയിച്ചാൽ നിലവിലത്തെ ചാമ്പ്യന്മാരും റണ്ണർ അപ്പുകളും ക്വാർട്ടറിൽ ഏറ്റുമുട്ടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com