ഹങ്കറി നായകൻ ഡൊമിനിക് സബോസ്ലായി ലിവർപൂളിൽ

അടുത്ത സീസണായി കാത്തിരിക്കുന്നുവെന്ന് ഡൊമിനിക് സബോസ്ലായി പ്രതികരിച്ചു
ഹങ്കറി നായകൻ ഡൊമിനിക് സബോസ്ലായി ലിവർപൂളിൽ

ലിവർപൂൾ/ഇം​ഗ്ലണ്ട്: ഹ​ങ്കേറിയൻ നായകനും മധ്യനിര താരവുമായ ഡൊമിനിക് സബോസ്ലായി ഇനി ലിവർപൂളിനായി കളിക്കും. ജർമ്മൻ ബുന്ദസ് ലീ​ഗ ക്ലബായ ആർബി ലൈപ്സിഗിൽ നിന്നാണ് താരത്തെ ലിവർപൂൾ റാഞ്ചിയത്. 70 മില്യൺ യൂറോ (625 കോടി) തുകയ്ക്കാണ് സബോസ്ലായിയുടെ കരാർ. കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിന് പിന്നാലെ ടീം ഉടച്ചുവാർക്കുകയാണ് ലിവർപൂൾ.

ലിവർപൂളിൽ എത്തിയതിൽ സന്തോഷമെന്ന് ഡൊമിനിക് സബോസ്ലായി പ്രതികരിച്ചു. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങൾ വളരെ നീളമുള്ളതായിരുന്നു. എങ്കിലും അവസാനം എല്ലാം ശരിയായി സംഭവിച്ചു. പുതിയ സീസൺ തുടങ്ങാനായി കാത്തിരിക്കുകയാണെന്നും സബോസ്ലായി പ്രതികരിച്ചു. 2021 ലാണ് സബോസ്ലായി ജർമ്മൻ ക്ലബായ ലൈപ്സിഗിൽ എത്തിയത്. 91 മത്സരങ്ങളിൽ കളിച്ച സബോസ്ലായി 20 ​ഗോളുകൾ നേടുകയും 22 ​ഗോളുകൾക്ക് അവസരം ഒരുക്കുകയും ചെയ്തു.

2022 ലും 2023 ലും തുടർച്ചയായ രണ്ട് തവണ ജർമ്മൻ കപ്പ് ലൈപ്സിഗിൽ നേടിയത് ഡൊമിനിക് സബോസ്ലായിയുടെ മികവിലാണ്. 2023 ൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനെ തോൽപ്പിച്ച് ലൈപ്സിഗിൽ ജർമ്മൻ കപ്പ് നേടുമ്പോൾ ഫൈനലിൽ രണ്ടാം ​ഗോൾ നേടിയത് ഡൊമിനിക് സബോസ്ലായിയാണ്. ജൂർ​ഗൻ ക്ലോപ്പിൻ്റെ ടീമിൽ എട്ടാം നമ്പർ ജഴ്സിയിലാവും സബോസ്ലായി കളിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com