മാഡ്രിഡും സിറ്റിയും വേണ്ട; ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിന് കൈകൊടുക്കുമോ?

അടുത്ത സീസണോടെ ടോട്ടന്‍ഹാമുമായുള്ള കരാര്‍ അവസാനിക്കുന്നതോടെയാണ് കെയ്‌നിന്റെ കൂടുമാറ്റം വാര്‍ത്തകളില്‍ നിറയുന്നത്
മാഡ്രിഡും സിറ്റിയും വേണ്ട; ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിന് കൈകൊടുക്കുമോ?

ലണ്ടന്‍: പ്രശസ്ത ടോട്ടന്‍ഹാം സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ ബുണ്ടസ്‌ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ വ്യവസ്ഥകള്‍ കെയ്ന്‍ അംഗീകരിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 60 മില്ല്യണ്‍ പൗണ്ടിന്റെ കരാറിലാണ് താരത്തെ ക്ലബ്ബിലെത്തിക്കുന്നതെന്നാണ് വാര്‍ത്തകള്‍. അതേസമയം, കെയ്‌നിന്റെ നിലവിലെ ക്ലബ്ബായ ടോട്ടന്‍ഹാം താരത്തെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത സീസണോടെ ടോട്ടന്‍ഹാമുമായുള്ള കരാര്‍ അവസാനിക്കുന്നതോടെയാണ് കെയ്‌നിന്റെ കൂടുമാറ്റം വാര്‍ത്തകളില്‍ നിറയുന്നത്. റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ആദ്യം പ്രചരിച്ചിരുന്നത്. ഇതിനിടെയാണ് കെയ്ന്‍-ബയേണ്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഫ്രെഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് എറിക് ടെന്‍ഹാഗിന്റെ റയല്‍ മാഡ്രിഡ് കെയ്‌നിനെ നോട്ടമിട്ട് തുടങ്ങിയത്. എന്നാല്‍ കെയ്‌നിന് പകരം പിഎസ്ജി താരമായ കിലിയന്‍ എംബാപ്പെയെ ക്ലബ്ബിലെത്തിക്കാനും റയല്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കേഴ്‌സില്‍ ഒരാളായാണ് ഇംഗ്ലീഷ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹാരി കെയ്‌നിനെ കണക്കാക്കുന്നത്. 2009 ജൂലൈയില്‍ ടോട്ടന്‍ഹാം അക്കാദമിയില്‍ ചേര്‍ന്ന അദ്ദേഹം ഒരു വര്‍ഷത്തിന് ശേഷമാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 435 മത്സരങ്ങളില്‍ നിന്ന് 280 ഗോളുകള്‍ താരം ടോട്ടന്‍ഹാമിന് വേണ്ടി അടിച്ചുകൂട്ടി. ക്ലബ്ബിന്റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരില്‍ ഒന്നാമതും ഇരുപത്തിയൊന്‍പതുകാരനായ കെയ്‌നാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com