അഞ്ച് മിനിറ്റിനുള്ളിൽ ഉണ്ടാക്കാം...

വളരെ എളുപ്പത്തിലും സമയം ലാഭിക്കാവുന്നതും ആരോ​ഗ്യത്തിന് ബെസ്റ്റായ ചില നോ-കുക്ക് ബ്രേക്ക് ഫാസ്റ്റുകളെ പരിചയപ്പെടാം
അഞ്ച് മിനിറ്റിനുള്ളിൽ ഉണ്ടാക്കാം...

പാചകം ചെയ്യാൻ മടിയുള്ള കൂട്ടത്തിലാണോ ? പലർ‌ക്കും പാചകം ചെയ്യാൻ മടിയാണ്. കൂടാതെ, തിരക്കുപിടിച്ച ജീവിത ശൈലിയിൽ പലർക്കും അതിനായി സമയം ചെലവഴിക്കാനില്ലതാനും. ഇക്കാരണത്താൽ രാവിലത്തെ പ്രാതൽ ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും, എന്നാൽ അത് ആരോ​ഗ്യത്തിന് അത്രയ്ക്ക് സു​ഗകരമായൊരുകാര്യമല്ല. രാവിലത്തെ ഭക്ഷണം ഒഴിവാക്കാതെ നോക്കണം. അതിനായി വളരെ എളുപ്പത്തിലും സമയം ലാഭിക്കാവുന്നതും ആരോ​ഗ്യത്തിന് ബെസ്റ്റായ ചില നോ-കുക്ക് ബ്രേക്ക് ഫാസ്റ്റുകളെ പരിചയപ്പെടാം.

അഞ്ച് മിനിറ്റിനുള്ളിൽ ഉണ്ടാക്കാൻ കഴിയുന്ന ഹെല്‍ത്തി-നോ കുക്ക് ബ്രേക്ക് ഫാസ്റ്റുകള്‍ ഇവയൊക്കെയാണ്. ചിയ വിത്ത് പുഡ്ഡിംഗ്, ഗ്രീക്ക് തൈര് പർഫൈറ്റ്, അവോക്കാഡോ ടോസ്റ്റ്

1 ചിയാ വിത്ത് പുഡ്ഡിം​ഗ്

ആവശ്യമായ ചേരുവകൾ:

  • ചിയാ സീഡ്സ്- 2 ടിസ്പൂണ്‍

  • ഓട്സ്- 2ടിസ്പൂണ്‍

  • ഹണി- ആവശ്യത്തിന്

  • ഫ്രൂട്ട്സ്- ആവശ്യത്തിന്

  • പാൽ

രണ്ട് ടീസ്പൂൺ ചിയാ സീഡ് ഒരു പാത്രത്തിൽ പാലിൽ കുതിർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഏതാനും മണിക്കൂറുകൾ കുതിരാനായി വെക്കുക. മിശ്രിതം പുഡ്ഡിംഗ് പോലെയുള്ള ഘടന എത്തുമ്പോള്‍ ഫ്രഷ് ഫ്രൂട്ട്സ് (സ്‌ട്രോബെറി, ബ്ലൂബെറി , വാഴപ്പഴം, മുന്തിരി മുതലായവ) ചേർക്കുക. അതിന് മുകളിലായി മധുരത്തിനായി അൽപം തേനോ ഒരു ടീസ്പൂൺ പീനട്ട് ബട്ടറോ ന്യൂട്ടെല്ലയോ ഒഴിക്കുക. രുചികരമായ ക്രഞ്ചിനായി കോൺഫ്ലേക്കുകൾ ബദാം, വാല്‍നട്ട്സ് തുടങ്ങിയ നട്ട്സുകള്‍ ചേർക്കാം.

ഇത് തലേദിവസം രാത്രിയിൽ തന്നെ ഉണ്ടാക്കിവെക്കാവുന്നതാണ്. ഭക്ഷണം പാചകം ചെയ്യാനുള്ള സമയം ലാഭിക്കാം.

2 ഗ്രീക്ക് തൈര് പർഫൈറ്റ്

ആവശ്യമായ ചേരുവകൾ:

  • കട്ട തൈര്- ചെറിയ കപ്പ്

  • ഫ്രൂട്ട്സ് ( കഷ്ണങ്ങളാക്കിയത്)- ഒരു കപ്പ്

  • ഈന്തപ്പഴ സിറപ്പ് / തേൻ- ആവശ്യത്തിന്

  • നട്സ് (ബദാം, കശുവണ്ടി, പൊട്ടുകടല)- ആവശ്യത്തിന്

  • ഓട്സ് ( വറുത്തത്- 2 ടിസ്പൂൺ)

ആദ്യം ഒരു ബൗളിലോ, ​ഗ്ലാസിലോ ഇഷ്ടപ്പെട്ട ഒന്നിലധികം ഫ്രൂട്ട്സ് കഷ്ണങ്ങളാക്കി മാറ്റിവെച്ചത് ഇടുക. ശേഷം അതിന് മുകളിൽ കട്ട തൈര് ‌ഒഴിക്കുക. അതിന് മുകളിൽ വറുത്ത് ഓട്സും നട്സും ചേർക്കുക. വീണ്ടും മറ്റൊരു ലെയറായ കഷ്ണങ്ങളാക്കി വെച്ച ഫ്രൂട്ട്സ് ചേർക്കുക. കട്ട തൈരും ചേർക്കുക വീണ്ടു വറുത്ത ഓട്സും നട്സും വെച്ച് ഡെക്കറേറ്റ് ചെയ്യുക, അതിന് മുകളിലായി ഈന്തപ്പഴ സിറപ്പോ, തേനോ മധുരത്തിനായി ചേർക്കാവുന്നതാണ്.

3 അവക്കാഡോ ടോസ്റ്റ്:

അവക്കാഡോ -1

  • മുട്ട -1

  • ഗോതമ്പ് ബ്രെഡ്- ആവശ്യത്തിന്

  • കുരുമുളക് പൊടി- ആവശ്യത്തിന്

  • ഉപ്പ് - ആവശ്യത്തിന്

  • നാരങ്ങ നീര്- അര ടേബിള്‍ സ്പൂണ്‍

  • ചതച്ച മുളക്- ആവശ്യത്തിന്

  • ഒലിവ് ഒയില്‍- ഒരു ടിസ്പൂണ്‍

ആദ്യം തൊലികളഞ്ഞ അവോക്കാഡോ മിക്സിയില്‍ ഉപ്പും കുരുമുളകും നാരങ്ങ നീരും ചേര്‍ത്ത് ക്രീം രൂപത്തില്‍ അടിച്ചെടുക്കുക. ഗോതമ്പിന്റെ ബ്രെഡ് ടോസ്റ്റ് ചെയ്ത് വെക്കുക. ശേഷം ബ്രെഡിന്‍റെ മുകളിലേക്ക് അവോക്കാഡോ മിശ്രിതം പുരട്ടുക. അതിന് മുകളില്‍ ഉണക്കമുളക് പൊടിച്ചത് തൂവികൊടുക്കുക. കുറച്ച് ഒലിവ് ഒയിലും ഒഴിച്ച് കൊടുക്കാം ( ഇല്ലെങ്കില്‍ ഒഴിക്കേണ്ടതില്ല). ശേഷം ഒരു മുട്ട് ബുള്‍സൈ ചെയ്ത് അതിന് മുകളില്‍ അലങ്കരിക്കാവുന്നതാണ്. നിര്‍ബന്ധമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com