വിശ്വസുന്ദരിയുടെ സ്റ്റൈലിഷ് പീച്ച് ബാക്ക് ലെസ് ​ഗൗൺ; ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ഹർനാസ് സന്ധു

പുത്തൻ സ്റ്റൈലുകൾ ഫോളോ ചെയ്യുന്നവ‍ർക്ക് ഇൻസ്പിറേഷനാണ് സന്ധുവിന്റെ ​ഗ്ലാം ഇൻസ്റ്റ ഡയറി
വിശ്വസുന്ദരിയുടെ സ്റ്റൈലിഷ് പീച്ച് ബാക്ക് ലെസ് ​ഗൗൺ; ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ഹർനാസ് സന്ധു

വിശ്വസുന്ദരി ഹർനാസ് സന്ധുവിന്റെ സ്റ്റൈൽ ഫാഷൻ ലോകത്ത് എപ്പോഴും ചർച്ചയാണ്. കഴിഞ്ഞ ദിവസം ബ്ലാക്ക് കട്ടൗട്ട് ഡ്രസ്സിലാണ് സന്ധു പ്രത്യക്ഷപ്പെട്ടതെങ്കിൽ ഇത്തവണ ഇത് പീച്ച് ബാക്ക് ലെസ് ​​ഗൗണാണ്. ഇത്തവണയും സ്റ്റൈലിഷാണ് ഹർനാസ് സന്ധു. ബാക്ക് ലെസ് ബോഡികോൺ ​ഡ്രസ്സിൽ സന്ധു അതീവ സുന്ദരിയായിരിക്കുന്നു. പുത്തൻ സ്റ്റൈലുകൾ ഫോളോ ചെയ്യുന്നവ‍ർക്ക് ഇൻസ്പിറേഷനാണ് സന്ധുവിന്റെ ​ഗ്ലാം ഇൻസ്റ്റ ഡയറി.

നെറ്റഡ് ഫാബ്രിക്കിൽ എംബ്രോയ്ഡറി വ‍ർക്കും ഫ്ലോറൽ അലങ്കാരങ്ങളുമുള്ള മനോഹരമായ പേസ്റ്റൽ പീച്ച് ഷേഡ് ​​ബോഡി കോൺ ​ഗൗണാണ് സന്ധു ധരിച്ചിരിക്കുന്നത്. ഗൗണിന് നൽകിയിരിക്കുന്ന ഹാൾട്ടെ‍ർ പ്ലം​ഗ് നെക്ക് ലൈന്‍ സന്ധുവിനെ കൂടുതൽ സുന്ദരിയാക്കുന്നു. സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് ഷീഫ ജെ ​​ഗിലാനിയാണ് സന്ധുവിന്റെ സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്. വസ്ത്രത്തിന് കൂടുതൽ തിളക്കം നൽകാൻ മിനിമലിസ്റ്റിക് ആക്സസറീസ് മാത്രമാണ് ​ഗൗണിനൊപ്പം നൽകിയിരിക്കുന്നത്. ഹാർട്ട് ഷേപ്പിലുള്ള പേൾ ഇയറിം​ഗും ഷിയ‍ർ ഹൈ ഹീൽസും ​ഗൗണിനിണങ്ങുന്ന രീതിയിൽ നൽകിയിരിക്കുന്നു.

മെഹക് ഒബ്രോയ് ആണ് മേക്ക് അപ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഐ ഷാഡോ, മസ്കാര കോട്ടഡ് ലാഷെസ്, വിങ്ക്ഡ‍് ഐലൈന‍ർ, ന്യൂഡ് ലിപ്സ്റ്റിക് എന്നിവയാണ് ഹർനാസിന്റെ മൊഞ്ച് കൂട്ടാൻ മെഹക് ഒബ്രോയ് ഉപയോഗിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com