മഴവില്ലഴകിൽ നഖങ്ങൾ; ആകര്‍ഷണീയമാകുന്ന നെയില്‍ ആര്‍ട്ട്

എളുപ്പമുള്ളതും മനോഹരവുമായ നെയിൽ ആർട്ട് രീതികള്‍
മഴവില്ലഴകിൽ നഖങ്ങൾ; ആകര്‍ഷണീയമാകുന്ന നെയില്‍ ആര്‍ട്ട്

നമ്മുടെ മുഖം സംരക്ഷിക്കുന്നതെങ്ങനെയാണോ അതുപോലെ പ്രധാനമാണ് നഖങ്ങളും. മുഖസൗന്ദര്യത്തോടൊപ്പം തന്നെ നഖ സൗന്ദര്യവും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ആകർഷണീയമാം വിധം നഖങ്ങളെ മനോഹരമാക്കാൻ പലരും ഇന്ന് ശ്രമിക്കാറുണ്ട്. നെയില്‍ പോളിഷ് മാത്രമല്ല, പല നിറത്തിലും ഡിസൈനിലുമുള്ള നെയില്‍ ആര്‍ട്ടുകളാണ് ഇന്ന് ട്രെന്‍ഡ്. നെയില്‍ ആര്‍ട്ടിലെ വെറൈറ്റി ട്രെൻഡുകൾ എന്തൊക്കെയെന്ന് നോക്കിയാലോ..

നെയില്‍ സ്റ്റാമ്പിങ്

എളുപ്പമുള്ളതും മനോഹരവുമായ നെയിൽ ആർട്ട് രീതിയാണിത്. നെയില്‍ കളര്‍ ചെയ്തശേഷം ഇഷ്ടമുള്ള പ്രിന്റിലുള്ള ഇമേജ് പ്ലേറ്റ് നഖത്തില്‍ പതിപ്പിക്കുകയാണ് ഈ രീതിയിലൂടെ ചെയ്യുന്നത്.

ഡിജിറ്റല്‍ നെയില്‍ ആര്‍ട്ട്

മെഷീന്‍ ഉപയോഗിച്ച് ചിത്രം നഖത്തിലേക്ക് പകര്‍ത്തുന്ന രീതിയാണ് ഡിജിറ്റല്‍ നെയില്‍ ആര്‍ട്ട്. ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ എടുക്കാം. വളരെ കുറച്ചുസമയത്തിനുള്ളില്‍ തന്നെ ആഗ്രഹിച്ച തരത്തിലുള്ള നഖങ്ങള്‍ സ്വന്തമാക്കാം.

പെയിന്റിങ് വിത്ത് സ്‌പോഞ്ച്

സ്‌പോഞ്ച് ഉപയോഗിച്ച് നഖത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന രീതിയാണിത്. സ്‌പോഞ്ചില്‍ നിറംകൊടുത്ത്, അതുപയോഗിച്ച് പല ഡിസൈനുകള്‍ ചെയ്യാം. നഖങ്ങളില്‍ ബേസ്‌കോട്ട് അണിഞ്ഞതിനുശേഷമാണ് സ്‌പോഞ്ച് കൊണ്ടുള്ള ചിത്രപ്പണികള്‍ തുടങ്ങുന്നത്.

പെയിന്റിങ് വിത്ത് ബ്രഷ്

ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ പെയിന്റ് ബ്രഷ് ഉപയോഗിച്ച് വരയ്ക്കുന്ന രീതിയാണിത്. വിവിധ വലിപ്പത്തിലുളള ബ്രഷുകള്‍ ഉപയോഗിച്ച് ഏതു തരത്തിലുള്ള ചിത്രങ്ങളും പാറ്റേണുകളും ഇതില്‍ വരയ്ക്കാം

ടേപ്പിങ്

ആദ്യം ബേസ് കോട്ട് ഇടണം. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ടേപ്പുകള്‍ ഒട്ടിച്ചശേഷം അടുത്ത കോട്ട് നെയില്‍ കളറിട്ട് അതുണങ്ങുമ്പോള്‍ ടേപ്പ് മാറ്റാം

Related Stories

No stories found.
logo
Reporter Live
www.reporterlive.com