വൈറ്റ് ഹൗസിൽ ഇന്ത്യൻ എത്നിക്കിൽ തിളങ്ങി നിത അംബാനി; അണിഞ്ഞത് ആറ് മാസം കൊണ്ട് നെയ്തെടുത്ത സാരി

ട്രഡീഷണൽ ഗുജറാത്തി ശൈലിയിലുള്ള സാരി, ഐവറി നിറത്തിലുള്ള ബനാറസി സിൽക്ക് സാരി എന്നിവയാണ് നിത അണിഞ്ഞത്
വൈറ്റ് ഹൗസിൽ ഇന്ത്യൻ എത്നിക്കിൽ തിളങ്ങി നിത അംബാനി; അണിഞ്ഞത് ആറ് മാസം കൊണ്ട് നെയ്തെടുത്ത സാരി

വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായൊരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത നിത അംബാനിയുടെ എത്നിക് ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യൻ ലുക്കിൽ വിരുന്നിൽ തിളങ്ങിയ നിതയുടെ വസ്ത്രം ഏതാണ്ട് ഒരുമാസത്തോളം എടുത്ത് ഒരുക്കിയതാണെന്നാണ് റിപ്പോർട്ട്.

ഐവറി നിറത്തിലുള്ള ബനാറസി സിൽക്കാണ് സാരി. സാരിക്കു ചേരുന്ന പേൾ മാലയാണ് നിത അണിഞ്ഞത്.പേൾ മാലയ്ക്ക് ഒപ്പം ഡയമണ്ട് കമ്മൽ ആണ് നിത അണിഞ്ഞിരുന്നത്.
ബനാറസി സാരിക്കു പുറമേ മറ്റൊരു സാരി ലുക്കിലും വിരുന്നിൽ നിത ശ്രദ്ധനേടി. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഒരുക്കിയ വിരുന്നിൽ പിങ്ക് പട്ടോല സാരിയാണ് നിത അണിഞ്ഞത്.

വസ്ത്രനിർമ്മാണ മേഖലയുടെ മികവിനെ എടുത്തുകാണിക്കുന്ന റിലയൻസ് ഫൗണ്ടേഷന്റെ സ്വദേശ് എക്സിബിഷനിൽ ഈ സാരി അവതരിപ്പിച്ചിരുന്നു. ട്രഡീഷണൽ ഗുജറാത്തി ശൈലിയിലുള്ള സാരി നെയ്തെടുക്കാൻ ആറുമാസത്തോളം എടുത്തെന്നാണ് എൻഎംഎസിസി(നിത മുകേഷ് അമ്പാനി കൾച്ചറൽ സെന്റർ) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

മുകേഷ് അംബാനി, നിത അംബാനി, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങിയ പ്രമുഖരാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമവനിത ജിൽ ബൈഡനും ഒരുക്കിയ വിരുന്നിൽ പങ്കെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com