പീഡന കേസിൽ പ്രതിയായ മുൻ സിഐ സ്റ്റേഡിയത്തിൽ തൂങ്ങി മരിച്ചു

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു
പീഡന കേസിൽ പ്രതിയായ  മുൻ സിഐ  സ്റ്റേഡിയത്തിൽ തൂങ്ങി മരിച്ചു

തിരുവനന്തപുരം: പീഡനകേസിൽ അന്വേഷണം നേരിടുന്ന മുൻ സി ഐ തൂങ്ങി മരിച്ചു. മലയാൻകീഴ് മുൻ സി ഐ എ വി സൈജുവാണ് തൂങ്ങിമരിച്ചത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ വി സൈജുവിന്റെ ആത്മഹത്യ.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com