കാൻ 2024ൽ പങ്കെടുക്കാൻ ഐശ്വര്യ റായ്‌യും മകൾ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി; ലഭിച്ചത് വൻ സ്വീകരണം

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ റെഡ് കാർപ്പറ്റിൽ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം
കാൻ 2024ൽ പങ്കെടുക്കാൻ ഐശ്വര്യ റായ്‌യും മകൾ  ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി; ലഭിച്ചത് വൻ സ്വീകരണം

ന്യൂഡൽ​ഹി: കാൻ 2024ൽ പങ്കെടുക്കാൻ ഐശ്വര്യ റായ്‌യും മകൾ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകൾക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ റെഡ് കാർപ്പറ്റിൽ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം.

2022ലെ കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ റെഡ് കാർപെറ്റിൽ അതീവ സുന്ദരിയായി എത്തിയ ഐശ്വര്യയുടെ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധിയാർജിച്ചിരുന്നു. വർണ്ണാഭമായ പൂക്കളുള്ള കറുത്ത ഗൗൺ ധരിച്ച് എത്തിയതായിരുന്നു ഐശ്വര്യയുടെ ഏറ്റവും മികച്ച ലുക്ക്.

കാൻ 2024 മെയ് 14 മുതൽ 25 വരെയാണ് നടക്കുന്നത്. ആത്മവിശ്വാസത്തിലും സ്വയം ശാക്തീകരണത്തിലും ഊന്നൽ നൽകുന്ന 'ഒരു ഐക്കൺ ആകാൻ നിരവധി വഴികൾ' എന്നതാണ് ഈ വർഷത്തെ പ്രമേയം. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ബച്ചൻ അവസാനമായി അഭിനയിച്ചത്. അടുത്ത പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐശ്വര്യ റായ് ബച്ചനെ കൂടാതെ അദിതി റാവു ഹൈദരി , ശോഭിത ധൂലിപാല എന്നിവരും കാൻസ് റെഡ് കാർപ്പറ്റിൽ നടക്കും.

കാൻ 2024ൽ പങ്കെടുക്കാൻ ഐശ്വര്യ റായ്‌യും മകൾ  ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി; ലഭിച്ചത് വൻ സ്വീകരണം
ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

Related Stories

No stories found.
logo
Reporter Live
www.reporterlive.com