'ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക'; അശ്വത്ഥാമാവിൻ്റെ വേഷത്തിലെത്തി ടീം ഇന്ത്യക്ക് ബച്ചൻ്റെ സന്ദേശം

വരാനിരിക്കുന്ന 'കൽക്കി 2898 എഡി'യിലെ കഥാപാത്രമായ അശ്വത്ഥാമാവിൻ്റെ വേഷത്തിലെത്തിയാണ് ബച്ചൻ വീഡിയോ സന്ദേശം പങ്കുവച്ചത്
'ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക'; അശ്വത്ഥാമാവിൻ്റെ വേഷത്തിലെത്തി ടീം ഇന്ത്യക്ക് ബച്ചൻ്റെ സന്ദേശം

2024-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ 15 ക്രിക്കറ്റ് താരങ്ങൾക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. വരാനിരിക്കുന്ന 'കൽക്കി 2898 എഡി'യിലെ തൻ്റെ കഥാപാത്രമായ അശ്വത്ഥാമാവിൻ്റെ വേഷത്തിലെത്തിയാണ് ബച്ചൻ വീഡിയോ സന്ദേശം പങ്കുവച്ചത്. നാഗ് അശ്വിൻ ചിത്രമായ 'കൽക്കി 2898 എഡി'യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കിട്ടിട്ടുള്ളത്.

''ഇതൊരു യുദ്ധമാണ്, അതിന് തയ്യാറാവുക" എന്ന് അമിതാഭ് ബച്ചൻ പ്രഖ്യാപിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കൂടാതെ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം മുൻ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, ഹർഭജൻ സിംഗ് എന്നിവർ ക്രിക്കറ്റ് ഗ്രൗണ്ടിൽ തങ്ങളുടെ വിജയം ആഘോഷിക്കുന്നതിൻ്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. സ്‌പോർട്‌സിൽ അതീവ തൽപരനാണ് അമിതാഭ് ബച്ചൻ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ അദ്ദേഹം പലപ്പോഴും കാണാറുണ്ട്.

‘കല്‍ക്കി 2898 എഡി’ ജൂൺ 27ന് തിയറ്ററുകളിലെത്തും. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് കൽക്കി. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com