'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി

2011-ലാണ് ഡാനിയല്‍ വെബ്ബറിനെ സണ്ണി ലിയോണി വിവാഹം ചെയ്തത്
'ഈ പാത എന്നെന്നേക്കും കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോണി
Updated on

പതിമൂന്നാം വിവാഹ വാർഷിക ദിനത്തിൽ കുറിപ്പുമായി നടി സണ്ണി ലിയോണി. ഭർത്താവ് ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടുള്ള സണ്ണി ലിയോണിയുടെ കുറിപ്പ് വൈറലാവുകയാണ്. നല്ല സമയങ്ങളിൽ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങൾ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവർ കുറിച്ചു. 'ദൈവം നമ്മെയും കുടുംബത്തെയും സ്നേഹത്താൽ അനുഗ്രഹിച്ചിരിക്കുന്നു! ഈ പാത എന്നെന്നേക്കുമായി കൈകോർത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രിയപ്പെട്ടവനേ.. വാർഷിക ആശംസകൾ!', സണ്ണി ലിയോണി കുറിച്ചു. 2011-ലാണ് ഡാനിയല്‍ വെബ്ബറിനെ സണ്ണി ലിയോണി വിവാഹം ചെയ്തത്. 2017-ൽ മകള്‍ നിഷയെ ദത്തെടുത്തു. ഒരു വര്‍ഷത്തിന് ശേഷം ഇരുവർക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹും ആഷറും ജനിച്ചു.

കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ അനുഭവം സണ്ണി ലിയോണി പങ്കുവച്ചിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയശേഷം തന്റെ മുന്‍ കാമുകന്‍ വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോണി പറഞ്ഞത്. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും താരം വെളിപ്പെടുത്തി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് സണ്ണി ലിയോണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് വരെ പ്ലാന്‍ ചെയ്തിരുന്നതാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്നും എന്നാല്‍ അതിനുശേഷം ദൈവം തനിക്കുവേണ്ടി അതിശയകരമായ ഒരു കാര്യം ചെയ്തുവെന്നും അവർ ഓർത്തു. മാലാഖയെപ്പോലൊരു മനുഷ്യനെ തനിക്ക് ഭര്‍ത്താവായി തന്നുവെന്നും അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം കൂടെനിന്നുവെന്നും അവർ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com