അത് ഓറി; കല്യാണങ്ങളില്‍ പങ്കെടുത്ത് സന്തോഷം പരത്തുക, 15-30 ലക്ഷം വാങ്ങുക

ഈ ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കേ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിലും ഈ യുവാവ് പങ്കെടുത്തു.
അത് ഓറി; കല്യാണങ്ങളില്‍ പങ്കെടുത്ത് സന്തോഷം പരത്തുക, 15-30 ലക്ഷം വാങ്ങുക

ബോളിവുഡ് പാര്‍ട്ടികളിലും വിവാഹ ചടങ്ങുകളിലും സ്ഥിര സാന്നിദ്ധ്യമായ ഒരു യുവാവ്. എല്ലാ വലിയ ആഘോഷ ചടങ്ങുകളിലും ഈ യുവാവിനെ കണ്ട് തുടങ്ങിയതോടെ അത് ചര്‍ച്ചാ വിഷയമായിരുന്നു. ഈ ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കേ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിലും ഈ യുവാവ് പങ്കെടുത്തു. ദീപിക പദുക്കോണ്‍, സെയ്ഫ് അലി ഖാന്‍, സംവിധായകന്‍ അറ്റ്‌ലി, ഗായിക റിഹാന എന്നിവരോടൊപ്പം ഈ യുവാവിനെ കണ്ടു. അതോടെ വീണ്ടും ഈ യുവാവ് ആരാണെന്ന ചോദ്യം ഉയര്‍ന്നു.

'ബോളിവുഡിന്റെ ബിഎഫ്എഫ്' എന്നറിയപ്പെടുന്ന ഓറിയാണ് ഈ യുവാവ്. തന്നെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഓറി തന്നെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

വിവാഹങ്ങളാണ് തന്റെ പ്രധാന വരുമാനമാര്‍ഗം. സന്തോഷത്തിന്റെ സന്ദേശം പരത്തുക എന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഫോര്‍ബ്‌സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഓറി പറഞ്ഞു.

ആളുകള്‍ തന്നെ വിവാഹത്തിന് വിളിക്കുന്നു. 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ നല്‍കുന്നുണ്ട് അതിനായി. താന്‍ അതിഥിയായിട്ടല്ല. ഒരു സുഹൃത്തായി, വരനോ മറ്റാരെങ്കിലുമോ ഒപ്പം വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എന്റെ യഥാര്‍ത്ഥ പ്രേക്ഷകര്‍ എന്നെ അവരുടെ വിവാഹം പോലുള്ള ചടങ്ങുകളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഓറി അഭിമുഖത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com