ലോകസിനിമയുടെ 'അയൺമാൻ' ; ഓസ്ക‍ർ നേട്ടത്തിൽ റോബർട്ട് ഡൗണി ജൂനിയർ

സൂപ്പർ ഹീറോ മൂഡിൽ നിന്ന് നാടകീയമായ വേഷങ്ങളിലേക്കുള്ള നടന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുകയാണ് ഓപ്പൺഹൈമറിലെ തന്റെ വില്ലൻ കഥാപാത്രത്തിലൂടെ
ലോകസിനിമയുടെ 'അയൺമാൻ' ; ഓസ്ക‍ർ നേട്ടത്തിൽ റോബർട്ട് ഡൗണി ജൂനിയർ

എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ അഭിനേതാക്കളിൽ ഒരാൾ, ലോകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള 100 വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്ത നടൻ, 2013 മുതൽ 2015 വരെ ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ച താരം... വിവരണങ്ങൾ നിരവധിയാണ് ലോക സിനിമയുടെ ആ അയൺമാന്.

എന്നാൽ ഇപ്പോൾ റോബ‍ർട്ട് ഡൗണി ജൂനിയറിനെ അടയാളപ്പെടുത്തുന്നത് നോളൻ്റെ ഓപ്പൺഹൈമറിലെ വില്ലനായ സെനറ്ററായാണ്. ​ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരത്തിന് മികച്ച സഹനടനുള്ള ഓസ്ക‍ർ ലഭിക്കുമ്പോൾ പ്രേക്ഷകർക്ക് മറക്കാനാകില്ല റോബ‍ർട്ട് സമ്മാനിച്ച കഥാപാത്രങ്ങളെ. സൂപ്പർ ഹീറോ മൂഡിൽ നിന്ന് നാടകീയമായ വേഷങ്ങളിലേക്കുള്ള നടന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുകയാണ് ഓപ്പൺഹൈമറിലെ തന്റെ വില്ലൻ കഥാപാത്രത്തിലൂടെ.

എട്ടാം വയസിൽ മയക്ക് മരുന്നിന് അടിമയായി ന​​ഗ്നനായി തോക്കും പിടിച്ച് തെരുവിലൂടെ നടന്നതിന് അറസ്റ്റ് ചെയ്യപ്പെട്ട് വാർത്തകളിൽ ഇടം നേടിയ ചെറുപ്പക്കാരനിൽ നിന്ന്, കരിയറും ജീവിതവും അവസാനിച്ചു എന്ന് വിധിയെഴുതിയിടത്തു നിന്ന് ഉയർത്തെഴുന്നേറ്റ നടനാണ് ഇന്ന് ലോക സിനിമയുടെ നെറുകയിൽ നിൽക്കുന്ന റോബർട്ട് ഡൗണി ജൂനിയർ. നഷ്ടപ്പെട്ടതെല്ലാം താൻ തിരിച്ചു പിടിച്ച് സിനിമ ലഹരിയാക്കിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട അയൺമാൻ ഇന്ന് ഓസ്കർ നിറവിലാണ്.

ലോകസിനിമയുടെ 'അയൺമാൻ' ; ഓസ്ക‍ർ നേട്ടത്തിൽ റോബർട്ട് ഡൗണി ജൂനിയർ
OSCAR 2024: LIVE BLOG: ഓപ്പൺഹൈമറിന് രണ്ട് പുരസ്കാരങ്ങൾ, മൂന്ന് പുരസ്കാരങ്ങളുമായി 'പുവർ തിങ്സ്'

Related Stories

No stories found.
logo
Reporter Live
www.reporterlive.com