പാട്ടിൽ ഈ പാട്ടിൽ.. ഭാവഗായകന് 80ാം പിറന്നാൾ

പ്രണയത്തിലും വിരഹത്തിലും നൊമ്പരങ്ങളിലും ഇന്നും മലയാളി ഏറ്റുപാടുന്നത് ജയചന്ദ്രൻ അനശ്വരമാക്കിയ ഒരു പിടി ഗാനങ്ങളാണ്.
പാട്ടിൽ ഈ പാട്ടിൽ.. ഭാവഗായകന് 80ാം പിറന്നാൾ

ഇമ്പമാർന്ന ശബ്ദ സൌകുമാര്യം കൊണ്ട് മലയാളിയുടെ കാതോരത്ത് കൂടുകൂട്ടിയ പ്രിയ ഗായകൻ പി ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. 80ലും പതിനേഴിൻറെ ചെറുപ്പം നിറയുന്ന ആലാപന സൌന്ദര്യം കൊണ്ട് അരനൂറ്റാണ്ടിലേറെയായി തുടരുന്ന ജയചന്ദ്രൻറെ സംഗീത സപര്യ ഇന്നും സംഗീതാസ്വാദകരെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്നു.

അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ - ആരു നീ - ദേവതേ

ഇങ്ങനെ മലയാളി നെഞ്ചേറ്റിയ എത്രയെത്ര പ്രിയ ഗാനങ്ങൾ ആ ശബ്ദത്തിൽ പിറവിയെടുത്തു. പ്രണയത്തിലും വിരഹത്തിലും നൊമ്പരങ്ങളിലും ഇന്നും മലയാളി ഏറ്റുപാടുന്നത് ജയചന്ദ്രൻ അനശ്വരമാക്കിയ ഒരു പിടി ഗാനങ്ങളാണ്.

ശിശിരകാല മേഘമിഥുന രതിപരാഗമൊ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ
അതോ ദേവരാഗമോ

ഗായകനായും നടനായുമൊക്കെ, അരനൂറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്ത് സജീവമാണ് പി ജയചന്ദ്രൻ. ഗുരുസ്ഥാനീയനായ ദേവരാജൻമാഷാണ് സിനിമയിലെത്തിക്കുന്നത്. സിനമാ ഗാനങ്ങൾക്കൊപ്പം ലളിതഗാനങ്ങളും അദ്ദേഹം പാടി.

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ

പി ജയചന്ദ്രനെ സമ്പൂർണ പാട്ടുകാരനാക്കിയതിൽ എം കെ അർജുനൻ വലിയ പങ്കുവഹിച്ചു. ശാസ്ത്രീയമായി സംഗീതമഭ്യസിക്കാത്ത ഗായകന്‍ പലപ്പോഴും നമ്മെ വിസ്മയിപ്പിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും ശബ്ദം കൊണ്ട് ജയചന്ദ്രൻ മാജിക്ക് തീർത്തു.

കണ്ണുക്കൊരു വണ്ണക്കിളി കാതുക്കൊരു ഗാന കുയിൽ
നെഞ്ചുക്കൊരു വഞ്ചികൊടി നീതാനമ്മാ
തത്തി  തവഴും തങ്ക ചിമിഴേ
പൊങ്കി പെരുകും സങ്ക തമിഴേ

ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്‌നമായ്, മലയാളികളുടെ ജീവൻറെ ജീവനാം ശബ്ദം ഇനിയും പാട്ടിൻറെ പാലാഴി തീർക്കട്ടെ, ഭാവഗായകന് റിപ്പോട്ടറിൻറെ പിറന്നാൾ ആശംസകൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com