രാം ചരൺ-ഉപാസന ദമ്പതികളുടെ മകൾക്ക് സ്വർണ തൊട്ടിൽ; സമ്മാനവുമായി അംബാനി കുടുംബം

ഇന്നാണ് കുട്ടിയുടെ പേരിടൽ ചടങ്ങ് നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളും പങ്കെടുക്കുന്ന ചടങ്ങ് ഉപാസനയുടെ അമ്മയുടെ വീട്ടിൽവച്ചാണ് നടത്തുന്നത്
രാം ചരൺ-ഉപാസന ദമ്പതികളുടെ മകൾക്ക് സ്വർണ തൊട്ടിൽ; സമ്മാനവുമായി അംബാനി കുടുംബം

തെന്നിന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ രാജകീയ വരവേൽപ്പായിരുന്നു നടൻ രാം ചരണിന്റെയും ഉപസാനയുടെയും മകൾക്ക് ആരാധകർ നൽകിയത്. 11 ദിവസം മാത്രം പ്രായം പിന്നിടുമ്പോൾ അംബാനിയുടെ കുടുംബം മകൾക്ക് നൽകിയ സമ്മാനമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. സ്വർണം കൊണ്ടുള്ള തൊട്ടിലാണ് അംബാനി കുടുംബത്തിന്റെ സ്നേഹ സമ്മാനം. ലക്ഷങ്ങൾ വില വരുന്ന തൊട്ടിൽ സമ്മാനിച്ചതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ഇന്നാണ് കുട്ടിയുടെ പേരിടൽ ചടങ്ങ് നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളും പങ്കെടുക്കുന്ന ചടങ്ങ് ആചാരപ്രകാരം ഉപാസനയുടെ അമ്മയുടെ വീട്ടിൽവച്ചാണ് നടത്തുന്നത്. ജൂൺ 20-നായിരുന്നു രാം ചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നത്. മുത്തച്ഛൻ ചിരഞ്ജീവി മുതൽ അല്ലു അർജുൻ വരെ ആശുപത്രിയിലെത്തി കുട്ടിയെ സ്വീകരിച്ചിരുന്നു. 'മെഗ പ്രിൻസസ്' എന്നാണ് മെഗസ്റ്റാർ ചിരഞ്ജീവി തന്റെ കൊച്ചുമകളെ ആദ്യമായി വിളിച്ചത്.

കുട്ടി ജനിക്കുന്നതിന് മുൻപ്, കൈ കൊണ്ടുണ്ടാക്കിയ തൊട്ടില്‍ കുഞ്ഞിനായി ലഭിച്ച വിശേഷം ഉപാസന സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരുണ്ടാക്കിയ തൊട്ടിലാണെന്നും ഉപാസന അന്ന് വെളിപ്പെടുത്തിയിരുന്നു. ആർആർആർ ഗായകൻ കാലഭൈരവ കുട്ടിക്കായി പ്രത്യേകം ഒരു ട്യൂൺ തന്നെ കംപോസ് ചെയ്തതും വാർത്തയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com