ഇന്ത്യൻ സിനിമയിലെ പ്രതിഭകൾക്ക് ഓസ്കർ കമ്മിറ്റിയിലേക്ക് ക്ഷണം

കഴിഞ്ഞ വർഷം തമിഴ് നടൻ സൂര്യ കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു
ഇന്ത്യൻ സിനിമയിലെ പ്രതിഭകൾക്ക് ഓസ്കർ കമ്മിറ്റിയിലേക്ക് ക്ഷണം

ഓസ്കർ ജൂറി അംഗമാകാൻ ഇന്ത്യൻ സിനിമയിലെ നടന്മാർക്കും സംവിധായകർക്കും ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ അക്കാദമി അംഗങ്ങളാകാനാണ് ക്ഷണിച്ചത്. കരൺ ജോഹർ, ജൂനിയർ എൻടിആർ, രാം ചരൺ, മണിരത്നം, എംഎം കീരവാണി എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.

ഈ വർഷം ഓസ്കാർ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന 398 അംഗങ്ങളുടെ ലിസ്റ്റ് അക്കാദമി പ്രഖ്യാപിച്ചു, അതിൽ ടെയ്‌ലർ സ്വിഫ്റ്റ്, കെ ഹുയ് ക്വാൻ തുടങ്ങിയ ലോകസിനിമയിലെ പ്രധാന താരങ്ങളും ഉൾപ്പെടുന്നുണ്ട്. നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ഗാനരചയിതാവ് ചന്ദ്രബോസ്, ചലച്ചിത്ര സംവിധായകൻ ഷൗനക് സെൻ, ഛായാഗ്രാഹകൻ കെകെ സെന്തിൽ കുമാർ, നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂർ, സംവിധായകൻ ചൈതന്യ തംഹാനെ എന്നിവർക്കും ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമകൾക്കും പ്രവർത്തകർക്കും ലോകമെമ്പാടും അർഹതപ്പെട്ട ആദരവും സ്നേഹവും ഇപ്പോൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം തമിഴ് നടൻ സൂര്യ കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഓസ്‌കാര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ കൂടിയാണ് സൂര്യ. സൂരറൈ പൊട്രു, ജയ് ഭീം എന്നീ സൂര്യ ചിത്രങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവരും കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com