'ജാക്കി ടീം റീലോഡഡ്'; ബിഗ് ബഡ്ജറ്റ് ചിത്രവുമായി അമൽ നീരദ്-മോഹൻലാൽ ടീം, റിപ്പോർട്ട്

2009ൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രമാണ് അമൽ നീരദ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം
'ജാക്കി ടീം റീലോഡഡ്'; ബിഗ് ബഡ്ജറ്റ് ചിത്രവുമായി അമൽ നീരദ്-മോഹൻലാൽ ടീം, റിപ്പോർട്ട്

മോഹൻലാലും അമൽ നീരദും ഒന്നിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സൗത്ത് ഇന്ത്യയിലെ ഒരു വലിയ നിർമ്മാണ കമ്പനിയായിരിക്കും ചിത്രം നിർമ്മിക്കുന്നതെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഈ വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

2009ൽ പുറത്തിറങ്ങിയ 'സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രമാണ് അമൽ നീരദ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം. ബോക്സ് ഓഫീസിൽ അർഹിച്ച വിജയം ലഭിക്കാതെ പോയ ചിത്രത്തിന് ഇപ്പോഴും ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കും നിരവധി ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിലെ മറ്റൊരു ചർച്ച അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ബിഗ് ബി' യുടെ തുടർച്ചയായ 'ബിലാൽ' എന്ന ചിത്രത്തിന് വേണ്ടിയാണ്. ഏറെ നാളുകൾക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു 'ബിലാൽ'. പക്ഷേ മറ്റ് പല കാരണങ്ങൾകൊണ്ട് സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയിരുന്നു. ഇപ്പോൾ അമൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ബിലാൽ ഉടൻ വരുമെന്ന തരത്തിലുള്ള പോസ്റ്റുകളാണ് പങ്കുവെക്കുന്നത്. എന്തായാലും അമൽ- മമ്മൂട്ടി കോമ്പോയുടെ ബിലാലിന് വേണ്ടി ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com