'തങ്കലാൻ ഇൻ പ്രോഗ്രസ്'; വിക്രമിന്റെ പുതിയ വീഡിയോ പങ്കുവെച്ച് നിർമ്മാതാക്കൾ

'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍
'തങ്കലാൻ ഇൻ പ്രോഗ്രസ്'; വിക്രമിന്റെ പുതിയ വീഡിയോ പങ്കുവെച്ച് നിർമ്മാതാക്കൾ

മേക്കോവർ കൊണ്ടും കലാസംവിധാനം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച 'തങ്കലാന്റെ' പുതിയ മേക്കിങ്ങ് വീഡിയോ പങ്കുവെച്ച് നീലം പ്രൊഡക്ഷൻസ്. വിക്രമിന്റെ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളുമാണ് പുതിയ വീഡിയോയിലുള്ളത്. തങ്കലാന്റെ ചിത്രീകരണം വിജയകരമായി മുന്നേറുകയാണെന്നുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. മുൻപ് വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ഒരു പീരിയോഡിക് ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. വിക്രമിന്റെ ഞെട്ടിക്കുന്ന രൂപവും ഭാവവും തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ചിത്രത്തിൽ പാര്‍വതി തിരുവോത്ത് മാളവികാ മോഹനൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

തങ്കലാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തമിഴ് പ്രഭയാണ്. സംഭാഷണം അഴകിയ പെരിയവന്‍, ഛായാഗ്രഹണം എ കിഷോര്‍ കുമാറുമാണ്. എസ് എസ് മൂര്‍ത്തി കലാ സംവിധായകനാകുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. കെ യു ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com