'വലിയ ഒരു സിഗ്നൽ തന്നിട്ടുണ്ട്'; മമ്മൂട്ടി ചിത്രം ബിലാലിന്റെ ഫാൻ മെയ്ഡ് വീഡിയോ പങ്കുവെച്ച് അമൽ നീരദ്

2007ലാണ് അമൽ നീരദിന്റെ സംവിധാനത്തിൽ 'ബിഗ് ബി' തിയേറ്ററുകളിൽ എത്തുന്നത്
'വലിയ ഒരു സിഗ്നൽ തന്നിട്ടുണ്ട്'; മമ്മൂട്ടി ചിത്രം ബിലാലിന്റെ ഫാൻ മെയ്ഡ് വീഡിയോ പങ്കുവെച്ച് അമൽ നീരദ്

ഏറെ നാളുകളായി മലയാളികളും മമ്മൂട്ടി ആരാധകരും ഒരേ പോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ചിത്രത്തിനെ കുറിച്ചുള്ള ചർച്ച സജീവമായിരിക്കുമ്പോഴാണ് സംവിധായകൻ അമൽ നീരദ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചൊരു പോസ്റ്റ് വൈറലാകുന്നത്. 'ബിഗ് ബി' യുടെ ടൈറ്റിൽ ഗ്രാഫിക്സ് ചെയ്ത രാജീവ് ഗോപാൽ തന്നെയാണ് ഈ മോഷൻ വീഡിയോയും തയാറാക്കിയിരിക്കുന്നത്.

'ബിഗ് ബിയുടെ ടൈറ്റിൽ ഗ്രാഫിക്‌സ് ചെയ്‌ത പ്രിയപ്പെട്ട രാജീവ് ഗോപാൽ വളരെ നന്ദി. ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരാളാണ് നിങ്ങൾ', എന്ന് അമൽ നീരദ് പോസ്റ്റിന് അടിക്കുറിപ്പ് നൽകി. മമ്മൂട്ടിയുടെ അടുത്ത ചിത്രം അമൽ നീരദിനൊപ്പം ആണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരാധകർ ഇത് ബിലാലിന്റെ തിരിച്ചുവരവ് ആണെന്ന് പറഞ്ഞ് രംഗത്തെത്തി. എന്നാൽ ബിലാലിന് മുമ്പ് മറ്റൊരു മമ്മൂട്ടി ചിത്രമായിരിക്കും അമൽ നീരദ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

2007ലാണ് അമൽ നീരദിന്റെ സംവിധാനത്തിൽ 'ബിഗ് ബി' തിയേറ്ററുകളിൽ എത്തുന്നത്. അർഹിച്ച വിജയം ചിത്രത്തിന് ലഭിച്ചില്ലെങ്കിലും ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിന് കേരളത്തിൽ വലിയ ഒരു ഫാൻ ബേസ് തന്നെയുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്വാഗും സ്റ്റൈലും ബിലാൽ ജോൺ കുരിശിങ്കലിനെ കൂടുതൽ മികവുറ്റതാക്കി. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് ബി​ഗ് ബിയിൽ അണിനിരന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com