'അജു വർഗീസ് വിളിച്ച് മാപ്പ് പറഞ്ഞു'; വ്യാജ വാര്‍ത്തയിൽ പ്രതികരിച്ച് നടൻ ടി എസ് രാജു

മലയാള സിനിമ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു
'അജു വർഗീസ് വിളിച്ച് മാപ്പ് പറഞ്ഞു'; വ്യാജ വാര്‍ത്തയിൽ പ്രതികരിച്ച് നടൻ ടി എസ് രാജു

നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജം. താൻ പൂർണ ആരോഗ്യവാനാണെന്നും തനിക്കിത് മൂന്നാം ജന്മമെന്നും ടി എസ് രാജു അറിയിച്ചു. ഫേസ്ബുക്കില്‍ ആദരാഞ്ജലി അര്‍പ്പിച്ച നടൻ അജു വര്‍ഗീസ് തന്നെ വിളിച്ച് മാപ്പ് പറഞ്ഞെന്നും ടി എസ് രാജു കൂട്ടിച്ചേർത്തു. നടന് ആദരാഞ്ജലി അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.

സംഭവത്തില്‍ അജുവര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. 'സാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേദനിപ്പിച്ച തെറ്റായ പ്രസ്‍താവന നടത്തിയതില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ കണ്ട തെറ്റായ വാര്‍ത്ത വിശ്വസിക്കുകയായിരുന്നുവെന്നും' അജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ സജീവമായ നിരവധി സിനിമാ ഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ടി എസ് രാജു. ദിലീപ് നായകനായി എത്തിയ 'ജോക്കർ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു മലയാളിയും മറക്കാൻ ഇടയുള്ളതല്ല. കൂടാതെ നിരവധി നാടകങ്ങളിലും പ്രതിഭ തെളിയിച്ച കലാകാരനാണ് ടി എസ് രാജു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com