ലോക്സഭ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരായാലോ?; അവസരം ഇവർക്ക്

അപേക്ഷകർ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്
ലോക്സഭ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരായാലോ?; അവസരം ഇവർക്ക്

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ-സൈനിക, പൊലീസ് ഉദ്യോഗസ്ഥർ, സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

543 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തിയതി ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. രാജ്യത്താകെ ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 മുതൽ ജൂൺ നാല് വരെ, മൂന്ന് മാസങ്ങളിലായി, 44 ദിവസങ്ങളിലായാണ് തിരഞ്ഞെടുപ്പ് വ്യാപിച്ച് കിടക്കുന്നത്.

കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28ന് തുടങ്ങി ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിനാണ്. നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിനാണ്. ജൂൺ നാലിനാണ് വോട്ടെണ്ണല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com