ഓരോ ക്യാംപസിലും സിലിക്കണ്‍ വാലി മോഡല്‍; ടാല്‍റോപ് 18ാമത് ടെക്കീസ് പാര്‍ക്ക് വേങ്ങര മലബാര്‍ കോളേജില്‍

പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും ഡോ. എം പി അബ്ദുസമദ് സമദാനി എംപിയും ചേര്‍ന്നാണ് പ്രഖ്യാപനം നിര്‍വഹിച്ചത്
ഓരോ ക്യാംപസിലും സിലിക്കണ്‍ വാലി മോഡല്‍; ടാല്‍റോപ് 18ാമത് ടെക്കീസ് പാര്‍ക്ക് വേങ്ങര മലബാര്‍ കോളേജില്‍

മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിലെ മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ടാല്‍റോപിന്റെ പതിനെട്ടാമത് ടെക്കീസ് പാര്‍ക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും ഡോ. എം പി അബ്ദുസമദ് സമദാനി എംപിയും ചേര്‍ന്നാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. ടാല്‍റോപ് സിഇഒ സഫീര്‍ നജുമുദ്ദീന്‍, മലബാര്‍ കോളേജ് ചെയര്‍മാന്‍ കെ.കെ മന്‍സൂര്‍ തങ്ങള്‍, കോളേജ് ഭാരവാഹികള്‍, ടാല്‍റോപ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമേരിക്കയിലെ സ്റ്റാന്‍സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ രൂപം കൊണ്ട സിലിക്കണ്‍ വാലിയെന്ന ആശയത്തിന്റെ ചുവടു പിടിച്ചാണ് ടെക്കീസ് പാര്‍ക്ക് എന്ന ആശയം വികസിപ്പിച്ചെടുത്തതെന്ന് ടാല്‍റോപ് മാനേജ്മെന്റ് പറഞ്ഞു. ആപ്പിളും ഗൂഗിളും ഫേസ്ബുക്കും ആമസോണും ഉള്‍പ്പടെ അനവധി ഗ്ലോബല്‍ കമ്പനികള്‍ക്ക് രൂപം കൊടുത്ത സിലിക്കണ്‍ വാലിയുടെ മോഡല്‍ ഇവിടെ നിര്‍മ്മിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

ടെക്ക്നോളജി ഇന്നവേഷന്‍, സംരംഭക സൗഹൃദ സംസ്‌കാരം, റിസേര്‍ച്ച്, അനവധി ടെക് കമ്പനികളുമായുള്ള നെറ്റ്‌വർക്കിംഗും കൊളാബറേഷനുമുള്ള അവസരം, ടെക്ക്നോളജിയിലുള്‍പ്പടെ ടാലന്റായൊരു സമൂഹം, മെന്ററിംഗ് മുതല്‍ ലീഗല്‍ സേവനങ്ങളും കോ-വര്‍ക്ക് സ്പേസും തുടങ്ങി ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളരുന്നതിന് അങ്ങേയറ്റം സപ്പോര്‍ട്ടീവായ ഇക്കോ സിസ്റ്റം തുടങ്ങിയവയാണ് സിലിക്കണ്‍ വാലി. ഈ സിലിക്കണ്‍ വാലിയെയാണ് കേരളത്തിലേക്ക് പകര്‍ത്തുന്നതെന്ന് ടാല്‍റോപ് അറിയിച്ചു.

ഒരു നിയോജക മണ്ഡലത്തില്‍ ഒരു സിലിക്കണ്‍ വാലി മോഡല്‍, എന്ന ആശയം പിന്‍ പറ്റിയാണ് ഓരോ നിയോജക മണ്ഡലത്തിലെയും ഒരു ക്യാംപസില്‍ ടെക്കീസ് പാര്‍ക്ക് ആരംഭിക്കുന്നതെന്നും ടാല്‍റോപ് അറിയിച്ചു. ഒരു നിയോജകമണ്ഡലത്തില്‍ ഒരു ക്യാംപസ് ഇനീഷ്യേറ്റീവ് എടുത്ത്, ഓരോ നിയോജകമണ്ഡലത്തിലും ടെക്കീസ് പാര്‍ക്കായി ഒരു സിലിക്കണ്‍ വാലി മോഡല്‍ കൊണ്ടുവരികയും, ഇന്‍ഡസ്ട്രി-അക്കാദമിക് ഗ്യാപ് ഉള്‍പ്പടെ പരിഹരിച്ച്, ആഗോള കമ്പനികള്‍ക്ക് വിത്തു പാകാന്‍ കഴിവുള്ള പ്രതിഭകളെ സൃഷ്ടിച്ചെടുത്ത്, തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള അനവധി സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെയുള്ളൊരു സാമൂഹിക പരിവര്‍ത്തനമാണ് ടാല്‍റോപ് ലക്ഷ്യമിടുന്നതെന്നും ടാല്‍റോപ് സിഇഒ സഫീര്‍ നജുമുദ്ദീന്‍ അറിയിച്ചു.

ടെക്ക്‌നോളജി ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഹബ്ബായാണ് ഓരോ ടെക്കീസ് പാര്‍ക്കുകളെയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒപ്പം, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ ഹബ്ബായും റിസേര്‍ച്ച് ഹബ്ബായും കമ്മ്യൂണിറ്റി ഹബ്ബായും ടെക്കീസ് പാര്‍ക്കിലൂടെ ക്യാംപസുകള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രായോഗിക പരിശീലനം നേടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് ടെക്കീസ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥിക്ക് കഴിയുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ ഹബ്ബാണ് എന്നതിനാല്‍ സംരംഭക ആശയങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും അതിനാവശ്യമായ റിസേര്‍ച്ചുകള്‍ നടത്തുന്നതിനും അവസരം ലഭിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു ക്യാംപസില്‍ ഒന്ന് എന്ന നിലയില്‍, 2025 ഓടെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ടെക്കീസ് പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com