ക്രിയേറ്റര്‍മാരുടെ കേരളം; റിപ്പോര്‍ട്ടര്‍ ടിവി-ടാല്‍റോപ് ടെക്ക്@ സ്‌കൂള്‍ പ്രൊജക്ടിന് നാളെ തുടക്കം

മെഗാസ്റ്റാര്‍ മമ്മൂട്ടി ബ്രാന്റ് അംബാസഡറായ ഈ പ്രൊജക്ടിന്റെ ബ്രാന്റ് പാര്‍ട്ണര്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ്
ക്രിയേറ്റര്‍മാരുടെ കേരളം; റിപ്പോര്‍ട്ടര്‍ ടിവി-ടാല്‍റോപ് ടെക്ക്@ സ്‌കൂള്‍ പ്രൊജക്ടിന് നാളെ തുടക്കം

കൊച്ചി: ടാല്‍റോപിന്റെ എഡ്യുക്കേഷന്‍ സംരംഭമായ 'റിപ്പോർട്ടർ ടിവി- ടാല്‍റോപ് ടെക്ക് @ സ്‌കൂള്‍' എന്ന പ്രൊജക്ടിന് നാളെ തുടക്കമാകുന്നു. നാളെ രാവിലെ റിപ്പോർട്ടർ ടിവിയുടെ കൺസൾട്ടിങ് എഡിറ്ററായ ഡോ. അരുൺ കുമാർ അവതരിപ്പിക്കുന്ന കോഫി വിത്ത് അരുൺ പരിപാടിയിൽ വെച്ചാണ് പ്രൊജക്ടിന്റെ ഔദ്യോഗികമായ ലോഞ്ച് നടക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ബ്രാന്റ് അംബാസഡറായ ഈ പ്രൊജക്ടിന്റെ ബ്രാന്റ് പാര്‍ട്ണര്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ്.

അഞ്ചാംക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്കായാണ് ഈ പ്രൊജക്ട് ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഏറ്റവും ബേസിക് കോഡുകളും ടെക്നോളജിയുടെ ബാലപാഠമായ വെബ്‌സൈറ്റ് ഡവലപ്‌മെന്റും സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റും മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റുമെല്ലാം പഠിപ്പിക്കുന്നുണ്ട്. അതിലൂടെ അവരെ ഇന്നത്തെ എഞ്ചിനീയര്‍മാരും നാളത്തെ ടെക്ക് സയന്റിസ്റ്റുകളുമായി മാറ്റിയെടുക്കുക എന്നതാണ് ടെക്നോളജി @ സ്‌കൂള്‍ എന്ന ഈ പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്. 2017 മുതല്‍ കോടികള്‍ ചെലവിട്ട് 150 ഓളം എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പ്ലാറ്റ്ഫോമിലൂടെയാണ് സ്റ്റെയ്പ് ഇത് സാധ്യമാക്കുന്നത്.

ടെക്നോളജിയുടെ അനന്തമായ സാധ്യതകളിലേക്ക് വിദ്യാര്‍ത്ഥികളെ കൈ പിടിച്ചുയര്‍ത്തുക, അതിലൂടെ നാളെ ടെക്ക്‌നോളജി രംഗത്ത് സൃഷ്ടിക്കപ്പെടുന്ന ഏതു തൊഴിലിനും പാകപ്പെടുത്തിയെടുക്കുക, ഒപ്പം ടെക്നോളജി മേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ കഴിയുന്ന വിധത്തില്‍ ക്രിയേറ്റര്‍മാരായി വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദിവസവും ഓരോ മണിക്കൂർ വീതമുള്ള ക്ലാസുകളിലൂടെയും തുടര്‍ച്ചയായ വര്‍ക്ക്‌ഷോപ്പുകളിലൂടെ പ്രായോഗിക പരിശീലനം നൽകിയും കൃത്യമായ ഇടവേളകളില്‍ മൂല്യനിര്‍ണയം നടത്തിയുമാണ് ഈ പ്രൊജക്ട് വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നത്. അതിനായി യഥാർത്ഥ എഞ്ചിനീയര്‍മാരെ തന്നെ സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തെ ക്രിയേറ്റര്‍ സ്റ്റേറ്റ് ആക്കി മാറ്റുന്നതിന് പ്രതിവര്‍ഷം നാല്‍പതിനായിരത്തോളം ക്രിയേറ്റര്‍മാരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ തങ്ങൾ മുന്നോട്ടു വെക്കുന്ന ആശയം എന്ന് സ്റ്റെയ്പ് വക്താക്കൾ പറഞ്ഞു. ഈ നാല്‍പതിനായിരം ക്രിയേറ്റര്‍മാരുടെ കൈകളിലൂടെ നാളെ കേരളത്തിലൊരു സാമൂഹിക വിപ്ലവം സാധ്യമാകുമെന്ന കാര്യത്തില്‍ തെല്ലും സംശയത്തിനിടമില്ല എന്നും സ്റ്റെയ്പ് വക്താക്കൾ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com