പഠന സാമ​ഗ്രികൾ എഐ ഉപയോ​ഗിച്ച് വിവർത്തനം ചെയ്യാം; മാർഗ്ഗനിർദേശങ്ങളുമായി യുജിസി

ബിടെക് ബുക്കുകൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള നീക്കത്തിലാണ് എഐസിടിഇ
പഠന സാമ​ഗ്രികൾ എഐ ഉപയോ​ഗിച്ച് വിവർത്തനം ചെയ്യാം; മാർഗ്ഗനിർദേശങ്ങളുമായി യുജിസി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സർവകലാശാലകൾക്ക് വിവിധ വിഷയങ്ങളുടെ പഠന സാമഗ്രികൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാമെന്ന് യുജിസി. ഇന്ത്യൻ ഭാഷകളിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) വികസിപ്പിച്ച വിവർത്തകൻ (അനുവാദിനി) എന്ന ടൂൾ ഉപയോ​ഗിച്ച് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാം. ഈ ടൂളിന് സോഴ്സ് ടെക്സ്റ്റ് ഫയലിന്റെ ഫോർമാറ്റിലുള്ള വിവർത്തനം, സ്പീച്ച്-ടു-ടെക്സ്റ്റ് ടൈപ്പിംഗ് തുടങ്ങിയ നിരവധി ഗുണങ്ങളുണ്ടെന്ന് യുജിസിയുടെ മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു.

എഡിറ്റിങിനുളള എല്ലാ സൗകര്യങ്ങളും ഇതേ ടൂളിൽ നൽകിയിട്ടുണ്ട്. വിവർത്തനത്തിന്റെ ആദ്യ റൗണ്ട് ഈ ടൂളിലൂടെ ചെയ്യാം. ടൂൾ ഉപയോഗിച്ച് കൂടുതൽ മാനുവൽ എഡിറ്റിംഗ് നടത്താമെന്നും യുജിസി മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കി. ബിടെക് ബുക്കുകൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള നീക്കത്തിലാണ് എഐസിടിഇ. പല എഞ്ചിനീയറിംഗ് കോളേജുകളും ഇന്ത്യൻ ഭാഷകളിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com