നിർമ്മിത ബുദ്ധിയിൽ ഓൺലൈൻ ക്യാമ്പുമായി സിബിഎസ്ഇ

സിബിഎസ്ഇ സൗജന്യമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ആദ്യഘട്ടം ജൂലൈ 13 മുതൽ 12 ദിവസം തുടർച്ചയായി നടക്കും
നിർമ്മിത ബുദ്ധിയിൽ ഓൺലൈൻ ക്യാമ്പുമായി സിബിഎസ്ഇ

ഡൽഹി: വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ ക്യാമ്പ് നൽകാനൊരുങ്ങി സിബിഎസ്ഇ. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്റലുമായി സഹകരിച്ച് ഓൺലൈൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിർമ്മിത ബുദ്ധി പാഠ്യവിഷയമായി വരുന്ന ഇരു ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കാണ് രണ്ട് ഘട്ടങ്ങളിലായി ക്യാമ്പുകൾ നടത്തുന്നത്. സിബിഎസ്ഇ സൗജന്യമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ആദ്യഘട്ടം ജൂലൈ 13 മുതൽ 12 ദിവസം തുടർച്ചയായി നടക്കും.

ഓ​ഗസ്റ്റ് ഏഴുമുതൽ 23 വരെയാണ് രണ്ടാം ഘട്ട ക്യാമ്പ് നടക്കുക. വൈകീ‌ട്ട് നാലുമണി മുതൽ ആറുവരെയാണ് ക്യാമ്പ്. ഓരോ ബാച്ചിലും 120 മുതൽ 150 വരെ കുട്ടികൾക്ക് പങ്കെടുക്കാം. പഠിക്കുന്ന സ്കൂളുകൾ വഴിയാണ് വിദ്യാർത്ഥികൾ രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്ട്രേഷൻ ലിങ്കുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിച്ചതിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിന് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശം ഇ മെയിലിലൂടെ ലഭിക്കുമെന്ന് സിബിഎസ്ഇ നൈപുണ്യ വി​ദ്യാഭ്യാസം ഡയറക്ടർ ഡോ ബിശ്വജിത്ത് സാഹ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ai4cbse@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com