ക്രിക്കറ്റിനായി എല്ലാവരും മികച്ച തീരുമാനങ്ങള്‍ എടുക്കണം; രോഹിത് ശര്‍മ്മ

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്താനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം
ക്രിക്കറ്റിനായി എല്ലാവരും മികച്ച തീരുമാനങ്ങള്‍ എടുക്കണം; രോഹിത് ശര്‍മ്മ

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്താനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. മത്സരത്തിന് മുമ്പായി ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് ഉയരുന്ന ആശങ്കകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചു. ക്രിക്കറ്റിനുവേണ്ടി എല്ലാവരും മികച്ച തീരുമാനങ്ങള്‍ എടുക്കണമെന്നാണ് രോഹിത് ശര്‍മ്മയുടെ വാക്കുകള്‍.

ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് മികച്ച മത്സരങ്ങള്‍ നടക്കേണ്ടതുണ്ട്. ഓരോ മത്സരങ്ങള്‍ക്ക് മുമ്പും ഇന്ത്യന്‍ താരങ്ങള്‍ സംസാരിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യും. അത്തരം പദ്ധതികള്‍ തയ്യാറാക്കണമെങ്കില്‍ പിച്ചിലെ സാഹചര്യങ്ങള്‍ അറിയേണ്ടതുണ്ട്. അതിനുള്ള മികച്ച തീരുമാനങ്ങള്‍ എല്ലാവരും എടുക്കേണ്ടതുണ്ടെന്നും രോഹിത് ശര്‍മ്മ പ്രതികരിച്ചു.

ക്രിക്കറ്റിനായി എല്ലാവരും മികച്ച തീരുമാനങ്ങള്‍ എടുക്കണം; രോഹിത് ശര്‍മ്മ
ടി20 ലോകകപ്പ്; ഇം​ഗ്ലണ്ടിനെതിരെ ഓസീസിന് ആധികാരിക വിജയം

ന്യൂയോര്‍ക്കിലെ സ്‌റ്റേഡിയം ഇന്ത്യയുടെ ഹോം ഗ്രൗണ്ടല്ല. ഇന്ത്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഇപ്പോഴും പിച്ച് എങ്ങനെ പെരുമാറുമെന്ന് പറയാന്‍ കഴിയുന്നില്ല. കാരണം ഓരോ മത്സരങ്ങളിലും പിച്ചിന്റെ സ്വഭാവം വ്യത്യാസപ്പെടുകയാണ്. ക്യൂറേറ്ററിന് പോലും പിച്ചിന്റെ സ്വഭാവം അറിയാൻ കഴിയുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com