ഗയാനയിൽ ചരിത്രം പിറന്നു; കിവികൾക്ക് മുകളിൽ പറന്ന് അഫ്ഗാനീസ്

മറുപടി ബാറ്റിം​ഗിൽ കിവീസ് ബാറ്റർമാർ തുടക്കം മുതൽ നിരാശപ്പെടുത്തി.
ഗയാനയിൽ ചരിത്രം പിറന്നു; കിവികൾക്ക് മുകളിൽ പറന്ന് അഫ്ഗാനീസ്

ഗയാന: ട്വന്റി 20 ലോകകപ്പിൽ തകർപ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ. ന്യൂസിലാൻഡിനെതിരെ 84 റൺസിന്റെ വമ്പൻ വിജയമാണ് റാഷിദ് ഖാന്റെ സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ന്യൂസിലാൻഡിന്റെ മറുപടി 75 റൺസിൽ അവസാനിച്ചു. ഇതാദ്യമായാണ് ട്വന്റി 20 ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ചത്.

ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ അഫ്ഗാനിസ്ഥാനെ ബാറ്റിം​ഗിനയച്ചു. ഓപ്പണിം​ഗ് വിക്കറ്റിൽ ലഭിച്ച തകർപ്പൻ തുടക്കമാണ് അഫ്​ഗാന്റെ വിജയത്തിൽ നിർണായകമായത്. റഹ്മനുള്ള ​ഗുർബസും ഇബ്രാഹിം സദ്രാനും ചേർന്ന ഒന്നാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്തു. 56 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 80 റൺസെടുത്ത ഗുർബസ് അവസാന ഓവറിലാണ് പുറത്തായത്.

ഗയാനയിൽ ചരിത്രം പിറന്നു; കിവികൾക്ക് മുകളിൽ പറന്ന് അഫ്ഗാനീസ്
ഇന്ത്യ അയാളെ ഇറക്കാത്തത് മണ്ടത്തരം; കമ്രാൻ അക്മൽ

ഇബ്രാഹിം സദ്രാൻ 44 റൺസെടുത്ത് പുറത്തായി. അസ്മത്തുള്ള ഒമർസായി 22 റൺസും നേടി. അഫ്​ഗാൻ ബാറ്റിം​ഗ് നിരയിലെ ആദ്യ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. മറ്റ് ബാറ്റർമാർ നിരശാപ്പെടുത്തിയപ്പോൾ ഉദ്ദേശിച്ച സ്കോറിലേക്ക് റാഷിദിന്റെ സംഘത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. ന്യൂസീലാൻഡ് നിരയിൽ ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻ‍റിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 20-ാം ഓവർ എറിഞ്ഞ ബോൾട്ട് മൂന്ന് റൺസ് മാത്രമാണ് വിട്ടുനൽകിയത്.

ഗയാനയിൽ ചരിത്രം പിറന്നു; കിവികൾക്ക് മുകളിൽ പറന്ന് അഫ്ഗാനീസ്
ഫ്രഞ്ച് ഓപ്പൺ; യാനിക് സിന്നറെ തോൽപ്പിച്ച് കാർലോസ് അൽകാരാസ് ഫൈനലിൽ

മറുപടി ബാറ്റിം​ഗിൽ കിവീസ് ബാറ്റർമാർ തുടക്കം മുതൽ നിരാശപ്പെടുത്തി. 18 റൺസുമായി മധ്യനിരയിൽ ​ഗ്ലെൻ ഫിലിപ്സും 12 റൺസുമായി മാറ്റ് ഹെൻ‍റിയും മാത്രമാണ് രണ്ടക്കം കടന്നത്. അഫ്​ഗാനിസ്ഥാനുവേണ്ടി റാഷിദ് ഖാനും ഫസല്‍ഹഖ് ഫറൂഖിയും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ട് വിക്കറ്റുകൾ മുഹമ്മദ് നബിയാണ് വീഴ്ത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com