ഐപിഎല്‍ ഉടമകള്‍ക്ക് വേണ്ടത്...; ക്ലാസന് ഡു പ്ലെസിയുടെ ഉപദേശം

ഐപിഎല്ലിലെ തന്റെ മികവിനെക്കുറിച്ച് ക്ലാസനും സംസാരിച്ചു
ഐപിഎല്‍ ഉടമകള്‍ക്ക് വേണ്ടത്...; ക്ലാസന് ഡു പ്ലെസിയുടെ ഉപദേശം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസി. ദക്ഷിണാഫ്രിക്കന്‍ സഹതാരം ഹെന്റിച്ച് ക്ലാസനോടാണ് മുന്‍ നായകന്റെ വെളിപ്പെടുത്തല്‍. ഐപിഎല്‍ ഉടമകള്‍ക്ക് സിക്‌സ് അടിക്കുന്നതും ടീമിനെ വിജയിപ്പിക്കുന്നതുമായ താരങ്ങളെ മാത്രമാണ് വേണ്ടത്. ഇതാണ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ തന്നെ സഹായിക്കുന്നതെന്നും ഡു പ്ലെസി പറഞ്ഞതായി ക്ലാസന്‍ പ്രതികരിച്ചു.

ഐപിഎല്ലിലെ തന്റെ മികവിനെക്കുറിച്ച് ക്ലാസനും സംസാരിച്ചു. താന്‍ പേശികള്‍ക്ക് കരുത്തേകാന്‍ ഒരുപാട് കഠിനാദ്ധ്വാനം ചെയ്യും. അതുപോലെ ഇന്ത്യയിലെ പിച്ചുകള്‍ ചെറുതാണ്. ഇപ്പോള്‍ കൂടുതല്‍ ചെറുതാകുന്നു. അതുകൊണ്ട് സിക്‌സുകള്‍ നേടാന്‍ കൂടുതല്‍ എളുപ്പമായെന്നും ക്ലാസന്‍ വ്യക്തമാക്കി.

ഐപിഎല്‍ ഉടമകള്‍ക്ക് വേണ്ടത്...; ക്ലാസന് ഡു പ്ലെസിയുടെ ഉപദേശം
ന്യൂയോർക്ക് വിക്കറ്റിൽ വിയർത്ത് ജയിച്ച് ദക്ഷിണാഫ്രിക്ക

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു ക്ലാസന്‍. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടാണ് സണ്‍റൈസേഴ്‌സിന് കിരീടം നഷ്ടമായത്. ഇപ്പോള്‍ ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പമാണ് ക്ലാസൻ. ഐസിസി നോക്കൗട്ടിൽ പുറത്താകുന്നെന്ന പേരുദോഷം മറികടന്ന് ഇത്തവണ കിരീടം നേടാൻ കഴിയുമെന്നാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com