ടി20 ലോകകപ്പ്; സഞ്ജുവും കോഹ്‍ലിയും ഹാർദ്ദിക്കും എത്താൻ വൈകും

ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടി20 ലോകകപ്പ്; സഞ്ജുവും കോഹ്‍ലിയും ഹാർദ്ദിക്കും എത്താൻ വൈകും

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സഞ്ജു സാംസണും വിരാട് കോഹ്‍ലിയും ഹാർദ്ദിക്ക് പാണ്ഡ്യയും വൈകും. മെയ് 30ന് മാത്രമെ കോഹ്‍ലി ന്യൂയോർക്കിലേക്ക് പുറപ്പെടൂ. ഇതോടെ ജൂൺ ഒന്നിന് ബം​ഗ്ലാദേശിനെതിരെ നടക്കുന്ന പരിശീലന മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയില്ല. ഐപിഎല്ലിന് ശേഷം ഒരു ചെറിയ ഇടവേള വേണമെന്നും കോഹ്‍ലി ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ സഞ്ജു ദുബായിലേക്ക് പോകുകയാണ്. മലയാളി താരത്തിന്റെ ആവശ്യം ബിസിസിഐ അം​ഗീകരിച്ചു. എന്നാൽ എപ്പോൾ സഞ്ജു ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമല്ല. എന്നാൽ ഹാർദ്ദിക് പാണ്ഡ്യ വൈകുന്നതെന്തെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. താരം ലണ്ടനിലാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടി20 ലോകകപ്പ്; സഞ്ജുവും കോഹ്‍ലിയും ഹാർദ്ദിക്കും എത്താൻ വൈകും
കമ്മിൻസ് താങ്കൾ നോക്കേണ്ടത് 2016 അല്ല, 2018 ആണ്

ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ഇന്ത്യയ്ക്ക് എതിരാളികളാകും. ജൂൺ ഒമ്പതിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് പാകിസ്താൻ ആണ് എതിരാളികൾ. അമേരിക്കയും കാനഡയും ഇന്ത്യയുടെ ​ഗ്രൂപ്പിലാണ്. ജൂൺ രണ്ടിന് തുടങ്ങുന്ന ലോകകപ്പ് ജൂൺ 30 വരെ നീളും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com