അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കുമോ? വ്യക്തത വരുത്തി ട്രാവിസ് ഹെഡ്

ടെസ്റ്റ് ക്രിക്കറ്റിന് ശേഷമെ മറ്റ് ഫോര്‍മാറ്റുകള്‍ തിരഞ്ഞെടുക്കുവെന്നാണ് താരം പറയുന്നത്
അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കുമോ? വ്യക്തത വരുത്തി ട്രാവിസ് ഹെഡ്

ഹൈദരാബാദ്: ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് ട്രാവിസ് ഹെഡ് പുറത്തെടുത്തത്. 2017ന് ശേഷം ഇതാദ്യമായാണ് ഹെഡ് ഐപിഎല്‍ കളിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം രണ്ട് ട്വന്റി 20 ലീഗുകള്‍ മാത്രമെ കളിക്കൂവെന്ന നിലപാടിലാണ് താരം. ടെസ്റ്റ് ക്രിക്കറ്റിന് തുടര്‍ന്നും പ്രാധാന്യം നല്‍കാനാണ് താരത്തിന്റെ തീരുമാനം.

ടെസ്റ്റിന് ശേഷം താന്‍ മറ്റ് ഫോര്‍മാറ്റുകള്‍ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. അടുത്ത കൊല്ലം മേജര്‍ ലീഗ് സോക്കറും ട്വന്റി 20 ലോകകപ്പും കളിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു ലീഗില്‍ കളിക്കാനാണ് അടുത്ത കൊല്ലം ഇഷ്ടപ്പെടുന്നത്. എങ്കിലും ഐപിഎല്‍ ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ അടുത്ത വര്‍ഷവും ഇവിടെ തിരിച്ചെത്തിയേക്കുമെന്നും ട്രാവിസ് ഹെഡ് പ്രതികരിച്ചു.

ഓരോ വര്‍ഷവും എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത വര്‍ഷം ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ മറ്റ് ലീഗുകള്‍ക്ക് താന്‍ പ്രാധാന്യം നല്‍കില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം മറ്റ് ലീഗുകള്‍ക്ക് താന്‍ പ്രാധാന്യം കൊടുക്കുമെന്നും ട്രാവിസ് ഹെഡ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com