ഗ്രൗണ്ടിലെ ശകാരത്തിന് ഡൈനിങ്ങ് ടേബിളില്‍ മഞ്ഞുരുക്കം; ഗോയങ്കയുടെ അത്താഴവിരുന്നിനെത്തി രാഹുൽ

ഹൈദരാബാദിനെതിരായ പരാജയത്തിന് പിന്നാലെയാണ് സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം നായകന്‍ രാഹുലിനോട് ദേഷ്യപ്പെട്ടത്
ഗ്രൗണ്ടിലെ ശകാരത്തിന് ഡൈനിങ്ങ് ടേബിളില്‍ മഞ്ഞുരുക്കം; ഗോയങ്കയുടെ അത്താഴവിരുന്നിനെത്തി രാഹുൽ

ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനോട് ടീം അടമ സഞ്ജീവ് ഗോയങ്ക കയര്‍ത്തു സംസാരിച്ചത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുലിനെ ഗോയങ്ക വിരുന്നിന് ക്ഷണിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ഒരു ദിവസം മുന്നെയാണ് സംഭവം.

സഞ്ജീവ് ഗോയങ്കയുടെ ന്യൂഡല്‍ഹിയിലെ വസതിയിലാണ് രാഹുലിന് വേണ്ടി വിരുന്ന് ഒരുക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് വേണ്ടി ഡല്‍ഹിയിലെത്തിയതാണ് രാഹുലും സംഘവും. ഇതിനിടയിലാണ് ഗോയങ്ക രാഹുലിനെ വിരുന്നിന് ക്ഷണിച്ചത്. രാഹുലിനെ ആലിംഗനം ചെയ്യുന്ന ഗോയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ലഖ്‌നൗ പരാജയം വഴങ്ങിയത്. ഇതിന് പിന്നാലെയാണ് സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം നായകന്‍ രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവം വിവാദമായതോടെ ആരാധകരും മുന്‍ താരങ്ങളും സഞ്ജീവ് ഗോയങ്കയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com