'രോഹിത് ശര്‍മ്മ കരയുകയാണോ?'; ഡ്രെസിങ് റൂമിലിരിക്കുന്ന താരത്തിന്റെ വീഡിയോ വൈറല്‍

ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്
'രോഹിത് ശര്‍മ്മ കരയുകയാണോ?'; ഡ്രെസിങ് റൂമിലിരിക്കുന്ന താരത്തിന്റെ വീഡിയോ വൈറല്‍

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. ഓപ്പണറായി ഇറങ്ങിയ താരത്തിന് അഞ്ച് പന്തില്‍ നാല് റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മത്സരത്തില്‍ മുംബൈ വിജയിച്ചെങ്കിലും മുംബൈയുടെ മുന്‍ നായകന്റെ മോശം പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. പുറത്തായതിന് ശേഷമുള്ള രോഹിത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

നാലാം ഓവറില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. പുറത്തായതിന് ശേഷം ഡ്രെസിങ് റൂമില്‍ ഇരുന്ന് നിരാശനായി കളി കാണുന്ന രോഹിത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇടക്കിടെ താരം കണ്ണുകള്‍ തുടക്കുന്നതും വീഡിയോയില്‍ കാണാനാകും. രോഹിത് കരയുകയാണോ എന്ന സംശയം പ്രകടിപ്പിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് മുംബൈ വിജയം സ്വന്തമാക്കിയത്. വാങ്കഡെയില്‍ ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി പറഞ്ഞ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിയാണ് മുംബൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. നാലാമനായി ക്രീസിലെത്തിയ സൂര്യ 51 പന്തില്‍ 12 ഫോറും ആറ് സിക്സും സഹിതം 102 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ രണ്ടാമത്തെ ഐപിഎല്‍ സെഞ്ച്വറിയാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com