എന്റെ ഈ​ഗോ വ്യത്യസ്തമാണ്; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

രോഹിത് നൽകിയ പിന്തുണയെക്കുറിച്ചും കുൽദീപ് പ്രതികരിച്ചു
എന്റെ ഈ​ഗോ വ്യത്യസ്തമാണ്; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റും ഡൽഹി ക്യാപിറ്റൽസും ഏറെ ആശ്രയിക്കുന്ന സ്പിന്നറാണ് കുൽദീപ് യാദവ്. നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്തി മത്സരം തിരികെപ്പിടിക്കാൻ കഴിയുന്ന താരം. പരിക്കും മോശം ഫോമും അലട്ടിയപ്പോഴും ഈ ലെ​ഗ് സ്പിന്നർ കളത്തിലേക്ക് ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.

താനൊരു സ്വാർത്ഥനാണ്. അതിന് കാരണം തന്റെ കഴിവിൽ തനിക്ക് വിശ്വാസമുണ്ടെന്നതാണ്. ഏതൊരു ബാറ്ററെയും പുറത്താക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നു. തന്റെ കഴിവ് മെച്ചപ്പെടുത്താൻ താൻ എപ്പോഴും ശ്രമിക്കും. ഇത് തന്റെ സ്വഭാവത്തിലെ വ്യത്യസ്തമായൊരു ഈ​ഗോയായി കരുതുന്നുവെന്നും കുൽദീപ് പറഞ്ഞു.

എന്റെ ഈ​ഗോ വ്യത്യസ്തമാണ്; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്
'എന്നെ എടുക്കൂ'; പൃഥി ഷായെ ചുമലിലേറ്റി റിയാൻ പരാഗ്

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെക്കുറിച്ച് പറയാനും കുൽദീപ് മറന്നില്ല. തനിക്ക് പരിക്കേറ്റപ്പോൾ രോഹിതിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. തന്റെ സാന്നിധ്യം ടീമിൽ വേണമെന്ന് എപ്പോഴും പറയുമായിരുന്നു. പരിക്കുമാറിയപ്പോൾ രോഹിത് തന്നെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് നേരിട്ട് തിരഞ്ഞെടുത്തെന്നും കുൽദീപ് യാദവ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com