ട്വന്റി 20 ലോകകപ്പ് കളിക്കാൻ 43കാരൻ; ചരിത്രം കുറിക്കാൻ ദിവസങ്ങൾ മാത്രം

ജൂൺ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുക.
ട്വന്റി 20 ലോകകപ്പ് കളിക്കാൻ 43കാരൻ; ചരിത്രം കുറിക്കാൻ ദിവസങ്ങൾ മാത്രം

​ഗയാന: ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് ഉ​ഗാണ്ട. ജൂൺ മൂന്നിന് അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പിന്റെ ചെറുപൂരത്തിൽ ഉ​ഗാണ്ട അരങ്ങേറ്റം കുറിക്കും. ഒപ്പം മറ്റൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഉ​ഗാണ്ട സ്പിന്നർ ഫ്രാങ്ക് സുബുഗ. 43കാരനായ താരം കളത്തിലിറങ്ങുമ്പോൾ ട്വന്റി 20 ലോകകപ്പ് കളിക്കുന്ന പ്രായം കൂടിയ താരമെന്ന് റെക്കോർഡ് സ്വന്തമാകും.

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ സിംബാബ്‌വെയെ അട്ടിമറിച്ചാണ് ഉ​ഗാണ്ട ലോകകപ്പിനെത്തുന്നത്. വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, പാപ്പുവ ന്യൂ ​ഗിനിയ, അഫ്​ഗാനിസ്ഥാൻ എന്നിവരാണ് എതിരാളികൾ. ബ്രയാൻ മസാബയാണ് ഉ​ഗാണ്ടൻ ടീമിന്റെ നായകൻ. റിയാസത്ത് അലി ഖാൻ ഉപനായകനാകും.

ട്വന്റി 20 ലോകകപ്പ് കളിക്കാൻ 43കാരൻ; ചരിത്രം കുറിക്കാൻ ദിവസങ്ങൾ മാത്രം
രോഹിത് ശർമ്മയെക്കുറിച്ച് ഒറ്റ വാക്കിൽ പറയൂ; പ്രീതി സിന്റയുടെ മറുപടി

ജൂൺ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുക. ഇത്തവണ ആദ്യമായി 20 ടീമുകൾ ലോകകപ്പിൽ മത്സരിക്കും. വെസ്റ്റ് ഇൻഡീസും അമേരിക്കയുമാണ് വേദികൾ. ജൂൺ 30 വരെ ടൂർണമെന്റ് നീളും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com