രോഹിത് ശർമ്മ എന്തുകൊണ്ട് ഇംപാക്ട് താരമായി?; വ്യക്തമാക്കി പീയുഷ് ചൗള

ടീമിന്റെ മോശം പ്രകടനത്തിലും ചൗള പ്രതികരിച്ചു.
രോഹിത് ശർമ്മ എന്തുകൊണ്ട് ഇംപാക്ട് താരമായി?; വ്യക്തമാക്കി പീയുഷ് ചൗള

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ആദ്യ ഇലവനെ പ്രഖ്യാപിച്ചപ്പോൾ ആ​രാധകർ ഒന്നു ഞെട്ടി. ടീമിൽ രോഹിത് ശർമ്മയില്ല. ആദ്യം ഫീൽഡ് ചെയ്യാനായിരുന്നു മുംബൈയുടെ തീരുമാനം. ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിത് ഇംപാക്ട് താരമായി എത്തുമെന്ന് ആരാധകർ കരുതി. എന്നാൽ ടീമിൽ മൂന്ന് വിദേശ താരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇംപാക്ട് പ്ലെയർ നിയമപ്രകാരം മൂന്ന് വിദേശ താരങ്ങളുമായി ഇറങ്ങിയാൽ മാത്രമെ മറ്റൊരു വിദേശ താരത്തെ പകരക്കാരന്റെ റോളിൽ കളത്തിലിറക്കാൻ സാധിക്കൂ. അതിനാൽ ബാറ്റിംഗിനിറങ്ങുമ്പോൾ ഒരു വിദേശ താരം ഇംപാക്ട് താരമായി എത്തുമെന്നാണ് ആരാധകർ കരുതിയത്. ഇതോടെ രോഹിതിന് എന്ത് സംഭവിച്ചെന്ന് ആരാധകർ സംശയിച്ചു. എന്തായാലും ഇംപാക്ട് താരമായി ക്രീസിലെത്തിയത് രോഹിത് ശർമ്മ തന്നെയാണ്.

രോഹിത് ശർമ്മ എന്തുകൊണ്ട് ഇംപാക്ട് താരമായി?; വ്യക്തമാക്കി പീയുഷ് ചൗള
ഇത്ര നേരത്തെ പരിശീലനത്തിന് വന്നോ? ഗില്ലിനോട് കോഹ്‌ലി

എന്തുകൊണ്ടാണ് രോഹിത് ശർമ്മയെ പകരക്കാരനായി കളത്തിലിറക്കിയത്. ഇക്കാര്യം വ്യക്തമാക്കുകയാണ് പിയൂഷ് ചൗള. പുറത്ത് പേശിവലിവ് അനുഭവപ്പെട്ടതുകൊണ്ടാണ് രോഹിത് പകരക്കാന്റെ റോളിലേക്ക് മാറിയത്. ടീമിന്റെ മോശം പ്രകടനത്തിലും ചൗള പ്രതികരിച്ചു. എല്ലായിപ്പോഴും തന്റെ ടീം ഐപിഎൽ പ്ലേ ഓഫിലെത്തുമെന്ന് പറയാൻ കഴിയില്ലെന്നാണ് ചൗളയുടെ വാക്കുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com