'സഞ്ജുവിന്‍റെ ആ കഴിവാണ് ടീമിലേക്ക് തിരഞ്ഞെടുക്കാനുള്ള കാരണം'; വ്യക്തമാക്കി അഗാര്‍ക്കര്‍

'സഞ്ജുവും റിഷഭ് പന്തും ആ സ്ഥാനത്തിന് യോജിക്കുന്നവരാണെന്ന് ഞങ്ങള്‍ക്ക് തോന്നി'
'സഞ്ജുവിന്‍റെ ആ കഴിവാണ് ടീമിലേക്ക് തിരഞ്ഞെടുക്കാനുള്ള കാരണം'; വ്യക്തമാക്കി അഗാര്‍ക്കര്‍

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ തിരഞ്ഞെടുത്തതിനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. കെ എല്‍ രാഹുലിനെ ഒഴിവാക്കിയാണ് 15 അംഗ സ്‌ക്വാഡില്‍ റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായ കെ എല്‍ രാഹുലിന് റിസര്‍വ് താരങ്ങളുടെ പട്ടികയിലും ഇടംലഭിച്ചിരുന്നില്ല.

ലോകകപ്പ് സ്ക്വാഡില്‍ രാഹുലിനെ ഒഴിവാക്കി സഞ്ജുവിനെ തിരഞ്ഞെടുത്തതില്‍ വിശദീകരണവുമായാണ് ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ് . ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

'ഐപിഎല്ലില്‍ കെ എല്‍ രാഹുല്‍ ഓപ്പണിങ്ങാണ് ഇറങ്ങുന്നത്. ഞങ്ങള്‍ മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് പ്രധാനമായും നോക്കിയിരുന്നത്. സഞ്ജുവും റിഷഭ് പന്തും ആ സ്ഥാനത്തിന് യോജിക്കുന്നവരാണെന്ന് ഞങ്ങള്‍ക്ക് തോന്നി. സഞ്ജുവിന് ലൈനപ്പില്‍ എവിടെ വേണമെങ്കിലും ബാറ്റുചെയ്യാനാകും. ആരാണ് മികച്ചത് എന്നല്ല നമുക്ക് ആരെയാണ് ആവശ്യമുള്ളത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുത്തത്', അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com