മിച്ചൽ മാർഷ് നയിക്കും; ടി20 ലോകകപ്പിന് ഓസീസ് ടീം റെഡി

സ്റ്റീവ് സ്മിത്തിന് സ്ഥാനം നഷ്ടമായി.
മിച്ചൽ മാർഷ് നയിക്കും; ടി20 ലോകകപ്പിന് ഓസീസ് ടീം റെഡി

സിഡ്നി: ട്വന്റി 20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ മിച്ചൽ മാർഷാണ് ഓസ്ട്രേലിയൻ ടീമിനെ നയിക്കുന്നത്. പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, ഡേവിഡ് വാർണർ, ​ഗ്ലെൻ മാക്‌സ്‌വെല്‍ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ സ്റ്റീവ് സ്മിത്തിന് സ്ഥാനം നഷ്ടമായി.

ജൂൺ ആറിന് ഒമാനെതിരെയാണ് ഓസ്ട്രേലിയൻ സംഘത്തിന്റെ ആദ്യ മത്സരം. ​ഗ്രൂപ്പ് ബിയിൽ ഇം​ഗ്ലണ്ട്, നമീബിയ, സ്കോട്ലാൻഡ് ടീമുകൾക്കെതിരെയും ഓസ്ട്രേലിയ മത്സരിക്കും. നിലവിലെ ഏകദിന ലോകകപ്പിനൊപ്പം ട്വന്റി 20 ലോകകപ്പും സ്വന്തമാക്കുകയാണ് മിച്ചൽ മാർഷിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ആഷ്ടൺ അ​ഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലീസ്, കാമറൂൺ ​ഗ്രീൻ, ജോഷ് ​ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇം​ഗ്ലീസ്, ഗ്ലെൻ മാക്‌സ്‌വെല്‍, മിച്ചൽ സ്റ്റാർക്, മാർക്കസ് സ്റ്റോയിൻസ്, മാത്യൂ വേഡ്, ആദം സാബെ, ഡേവിഡ് വാർണർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com