'പിച്ചിൻ്റെ ഹൃദയമൊരുക്കുന്നവൻ്റെ അനുഗ്രഹം സഞ്ജുവിനൊപ്പം'; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഗ്രൗണ്ട് സ്റ്റാഫുകളോടൊപ്പം നിന്ന് സഞ്ജു ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം
'പിച്ചിൻ്റെ ഹൃദയമൊരുക്കുന്നവൻ്റെ അനുഗ്രഹം സഞ്ജുവിനൊപ്പം';  വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഹൈദരാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച മലയാളി താരം സഞ്ജു സാംസണ് ആശംസകൾ അറിയിച്ച് നിരവധി പേർ രം​ഗത്തെത്തുകയാണ്. ഇപ്പോഴിതാ ഒരു പിച്ച് ക്യുറേറ്റർ സഞ്ജുവിനെ അഭിനന്ദിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. ഹൈദാരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിലെ ഒരു പിച്ച് ക്യുറേറ്റർ സഞ്ജുവിനെ അനു​ഗ്രഹിക്കുന്ന ഹൃദയഹാരിയായ വീഡിയോ രാജസ്ഥാൻ റോയൽ‌സാണ് പങ്കുവെച്ചത്.

'പിച്ചിൻ്റെ ഹൃദയമൊരുക്കുന്നവൻ്റെ അനുഗ്രഹം സഞ്ജുവിനൊപ്പം';  വീഡിയോ ഏറ്റെടുത്ത് ആരാധകർ
'വിയര്‍പ്പു തുന്നിയിട്ട കുപ്പായം ഇന്‍ ബ്ലൂ'; സോഷ്യല്‍ മീഡിയ കത്തിച്ച് സഞ്ജുവിന്റെ പുതിയ പോസ്റ്റ്‌

ക്യുറേറ്ററെ സഞ്ജു സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയുടെ തുടക്കം. 'രാജ്യത്തിന് വേണ്ടി കളിക്കണം. ബാറ്റുകൊണ്ട് നിങ്ങളത് ചെയ്യുമെന്ന് എനിക്കറിയാം. നമ്മുടെ ടീം ​ഗംഭീരമായി തിരിച്ചുവരും. എന്റെ പ്രാർത്ഥനയും അനു​ഗ്രഹവും നിങ്ങൾക്കൊപ്പം എന്നുമുണ്ടാവും. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾ തീർച്ചയായും ലോകകപ്പ് വിജയിക്കും', വീഡിയോയിൽ ക്യുറേറ്റർ പറയുന്നു. ​ഗ്രൗണ്ട് സ്റ്റാഫുകളോടൊപ്പം നിന്ന് സഞ്ജു ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം.

വ്യാഴാഴ്ച സൺറൈസേഴ്സ് ഹൈദരാബാദുമായാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻ‌റെ മത്സരം. സൺറൈസേഴ്സിന്റെ ഹോം ​ഗ്രൗണ്ടായ ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ രാജസ്ഥാൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com