'അഭിമാനവും സന്തോഷവും, ഇനിയും മുന്നേറൂ'; സഞ്ജുവിന് ആശംസകൾ അറിയിച്ച് ബിജു മേനോൻ

നിരവധി പേരാണ് സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ച് രം​ഗത്തെത്തുന്നത്
'അഭിമാനവും സന്തോഷവും, ഇനിയും മുന്നേറൂ'; സഞ്ജുവിന് ആശംസകൾ അറിയിച്ച് ബിജു മേനോൻ

തിരുവനന്തപുരം: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിച്ച മലയാളി താരം സഞ്ജു സാംസണ് ആശംസകൾ അറിയിച്ച് നടൻ ബിജു മേനോൻ. ചൊവ്വാഴ്ച പ്രഖ്യാപിച്ച 15 അം​ഗ ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു സ്ഥാനമുറപ്പിച്ചത്. ഇതിന് ശേഷം നിരവധി പേരാണ് സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ച് രം​ഗത്തെത്തുന്നത്.

'അഭിമാനവും സന്തോഷവും, ഇനിയും മുന്നേറൂ'; സഞ്ജുവിന് ആശംസകൾ അറിയിച്ച് ബിജു മേനോൻ
'വിയര്‍പ്പു തുന്നിയിട്ട കുപ്പായം ഇന്‍ ബ്ലൂ'; സോഷ്യല്‍ മീഡിയ കത്തിച്ച് സഞ്ജുവിന്റെ പുതിയ പോസ്റ്റ്‌

സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രം പങ്കുവെച്ചാണ് ബിജു മേനോൻ അഭിനന്ദനം അറിയിച്ചത്. 'അഭിമാനവും സന്തോഷവും സുഹൃത്തേ, ഇനിയും മുന്നേറൂ', എന്ന അടിക്കുറിപ്പോടെയാണ് ബിജു മേനോൻ ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തത്.

ഐപിഎല്ലിൽ കാഴ്ച വെക്കുന്ന മിന്നും പ്രകടനമാണ് സഞ്ജുവിന്റെ ലോകകപ്പ് ടീം പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇതിനു പിന്നാലെയുള്ള സഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റും വൈറലായിരുന്നു. 'വിയർപ്പുതുന്നിയിട്ട കുപ്പായം ഇൻ ബ്ലൂ', എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com