അവന്റെയുള്ളിൽ കിടന്ന കനലാണ് ആ ആഹ്ളാദം, ഇന്ത്യൻ ടീമിലെ സ്ഥാനം അർഹിച്ചത്; സഞ്ജുവിന്റെ പിതാവ് സാംസൺ‌

'ലോകകപ്പിന് സെലക്ഷന്‍ കിട്ടിയിട്ടും പലതവണ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്'
അവന്റെയുള്ളിൽ കിടന്ന കനലാണ് ആ ആഹ്ളാദം, ഇന്ത്യൻ ടീമിലെ സ്ഥാനം അർഹിച്ചത്; സഞ്ജുവിന്റെ പിതാവ് സാംസൺ‌

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതില്‍ വൈകാരികപ്രതികരണവുമായി പിതാവ് സാംസണ്‍ വിശ്വനാഥ്. ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്നും തന്റെ മകന്‍ ഇത് അര്‍ഹിച്ചിരുന്നുവെന്നും പിതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

'രാജ്യത്തെ ജനങ്ങള്‍ സഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യുന്നത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. ലോകകപ്പിന് സെലക്ഷന്‍ കിട്ടിയിട്ടും പലതവണ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അമിതമായ സന്തോഷമോ ആഹ്ലാദമോ ഇല്ല. ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിദ്ധ്യം ആവേണ്ട താരമായിരുന്നു സഞ്ജു', സഞ്ജുവിന്റെ പിതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അവന്റെയുള്ളിൽ കിടന്ന കനലാണ് ആ ആഹ്ളാദം, ഇന്ത്യൻ ടീമിലെ സ്ഥാനം അർഹിച്ചത്; സഞ്ജുവിന്റെ പിതാവ് സാംസൺ‌
സഞ്ജു സാംസണ്‍ ടീമില്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ വൈകാരികമായ ആഹ്ലാദപ്രകടനത്തിലും പിതാവ് പ്രതികരിച്ചു. 'കുറേക്കാലമായി ഉള്ളില്‍ ഉണ്ടായിരുന്ന പ്രയാസമാണ് പുറത്തേക്ക് വന്നത്. സഞ്ജു കഠിനാധ്വാനിയാണ്. കഠിനാധ്വാനികള്‍ തഴയപ്പെടുന്നതും അര്‍ഹതയില്ലാത്തവര്‍ക്ക് അവസരം ലഭിക്കുന്നതും വേദനിപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച അവസരല്ല ഇത്. തന്റെ മകന്‍ ഈ അംഗീകാരം അര്‍ഹിച്ചിരുന്നു', പിതാവ് വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ കുഞ്ഞിന് ആദ്യമായി അവസരം നല്‍കിയവരാണ് അവര്‍. എന്നോട് ഒരിക്കല്‍ എന്ത് വില വേണമെന്ന് ടീം ചോദിച്ചു. പൈസയില്ലെങ്കിലും രാജസ്ഥാന് വേണ്ടി സഞ്ജു കളിക്കും. അതാണ് സഞ്ജുവും രാജസ്ഥാനും തമ്മിലുള്ള ആത്മബന്ധം', പിതാവ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com