ടി20 ലോകകപ്പ്; ഓസ്ട്രേലിയൻ ടീമിൽ ജെയ്ക് ഫ്രേസർ മക്ഗുർഗ് ഉണ്ടാകില്ല?

കഴിഞ്ഞ ദിവസം മക്​ഗുർ​ഗിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക് പറഞ്ഞിരുന്നു.
ടി20 ലോകകപ്പ്; ഓസ്ട്രേലിയൻ ടീമിൽ ജെയ്ക് ഫ്രേസർ മക്ഗുർഗ് ഉണ്ടാകില്ല?

സിഡ്നി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് വെടിക്കെട്ട് ബാറ്റിം​ഗുമായി ഫ്രേസർ മക്​ഗുർ​ഗ് ഇതിനോടകം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. എങ്കിലും ട്വന്റി 20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ മക്​ഗുർ​ഗ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ് എന്നിവർ ഉൾപ്പെടുന്ന മുൻനിരയിൽ മക്​ഗുർ​ഗിന് ഇടം നൽകാൻ കഴിയില്ലെന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വിലയിരുത്തൽ.

മധ്യനിരയിലും ​മികച്ച താരങ്ങൾ ഓസ്ട്രേലിയയ്ക്കുണ്ട്. ​ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിൻസ്, ടിം ഡേവിഡ് എന്നിവർ ഇടം പിടിക്കും. വിക്കറ്റ് കീപ്പർമാരായി ജോഷ് ഇം​ഗ്ലീസും മാത്യൂ വേഡുമാണ് ഓസീസിനായി ഇറങ്ങുക. കാമറൂൺ ​ഗ്രീൻ ഓൾ റൗണ്ടറായും ഇടം പിടിക്കുന്നതോടെ മുൻനിരയിൽ കളിക്കാൻ മക്​ഗുർ​ഗിന് കഴിയില്ല.

ടി20 ലോകകപ്പ്; ഓസ്ട്രേലിയൻ ടീമിൽ ജെയ്ക് ഫ്രേസർ മക്ഗുർഗ് ഉണ്ടാകില്ല?
ഞാൻ തുറന്നുപറയുന്നു, ഞങ്ങളുടെ ബൗളിം​ഗ് മോശമാണ്; പാറ്റ് കമ്മിൻസ്

കഴിഞ്ഞ ദിവസം മക്​ഗുർ​ഗിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക് പറഞ്ഞിരുന്നു. വെസ്റ്റ് ഇൻഡീസിലെ സ്ലോ വിക്കറ്റുകളിൽ മക്​ഗുർഗിനെപ്പോലൊരു പവർ ഹിറ്ററെ ആവശ്യമാണ്. സെലക്ടർമാർ ഈ കാര്യം ​ഗൗരവമായി ചിന്തിക്കണമെന്നായിരുന്നു ക്ലാർക്കിന്റെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com