കോഹ്‌ലി ജാക്സ്; ​​കണ്ണടച്ച് തുറക്കും മുമ്പ് കളി തീർത്ത് റോയൽ ചലഞ്ച്

അവസാന 14 പന്തുകളിൽ മാത്രം ജാക്സ് നേടിയത് 63 റൺസാണ്.
കോഹ്‌ലി ജാക്സ്; ​​കണ്ണടച്ച് തുറക്കും മുമ്പ് കളി തീർത്ത് റോയൽ ചലഞ്ച്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ​ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ റോയൽ ചലഞ്ചേഴ്സ് മറികടന്നു. 41 പന്തിൽ അഞ്ച് ഫോറും 10 സിക്സും സഹിതം 100 റൺസെടുത്ത വിൽ ജാക്സിന്റെ ഇന്നിംഗ്സാണ് റോയൽ ചലഞ്ചേഴ്സ് വിജയത്തിന് കരുത്തായത്. 44 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം കോഹ്‌ലി 70 റൺസെടുത്തു.

​നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ ഉയർത്താൻ ​ഗുജറാത്ത് ടൈറ്റൻസിന് കഴിഞ്ഞിരുന്നു. സായി സുദർശൻ പുറത്താകാതെ 84, ഷാരൂഖ് ഖാൻ 58 എന്നിവരുടെ ഇന്നിം​ഗ്സുകളാണ് ​ഗുജറാത്തിന് തുണയായത്. 19 പന്തിൽ പുറത്താകാതെ 26 റൺസെടുത്ത് ഡേവിഡ‍് മില്ലറും ​ഗുജറാത്ത് നിരയിൽ മികച്ച പ്രകടനം നടത്തി.

മറുപടി പറ‍ഞ്ഞ റോയൽ ചല‍ഞ്ചേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസി-കോഹ്‌ലി സഖ്യം ആദ്യ വിക്കറ്റിൽ 40 റൺസെടുത്തു. 24 റൺസുമായാണ് ഡു പ്ലെസി പുറത്തായത്. പിന്നാലെ ഒന്നിച്ച കോഹ്‌ലി-വിൽ ജാക്സ് സഖ്യം പതിയെ റൺസ് ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ അവസാന നിമിഷം കത്തിക്കയറിയ വിൽ ജാക്സ് റോയൽ ചലഞ്ചേഴ്സ് വിജയം എളുപ്പത്തിലാക്കി.

കോഹ്‌ലി ജാക്സ്; ​​കണ്ണടച്ച് തുറക്കും മുമ്പ് കളി തീർത്ത് റോയൽ ചലഞ്ച്
വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുന്നത് ഇങ്ങനെയാണ്; സൂപ്പർ താരത്തെ അനുകരിച്ച് റിങ്കു സിംഗ്

ഒരു ഘട്ടത്തിൽ 27 പന്തിൽ 37 റൺസെന്ന നിലയിലായിരുന്നു വിൽ ജാക്സ്. എന്നാൽ 41 പന്തിൽ താരം സെഞ്ച്വറി പൂർത്തിയാക്കി. അവസാന 14 പന്തുകളിൽ മാത്രം ജാക്സ് നേടിയത് 63 റൺസാണ്. റാഷിദ് ഖാനെതിരായ ഒരോവറിൽ 29 റൺസ് പിറന്നു. 28 റൺസും വിൽ ജാക്സ് ആണ് നേടിയത്. അതിന് മുമ്പ് മോഹിത് ശർമ്മയുടെ ഓവറിൽ 29 റൺസ് വന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com