'ഇന്ത്യൻ ടീമിന്റെ സെലക്ടർ ഞാനെങ്കിൽ ഫസ്റ്റ് ചോയ്‌സ് സഞ്ജു': കെവിൻ പീറ്റേഴ്‌സൺ

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപനം നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസമായ കെവിൻ പീറ്റേഴ്‌സണും
'ഇന്ത്യൻ ടീമിന്റെ സെലക്ടർ ഞാനെങ്കിൽ ഫസ്റ്റ് ചോയ്‌സ് സഞ്ജു': കെവിൻ പീറ്റേഴ്‌സൺ

ജയ്പൂർ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപനം നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസമായ കെവിൻ പീറ്റേഴ്‌സണും. ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെലക്ടർ താനാണെങ്കിൽ ആദ്യ ചോയ്സ് സഞ്ജുവാകുമെന്നാണ് പീറ്റേഴ്‌സൺ പറഞ്ഞത്. 'ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറാണെങ്കിൽ എന്റെ ആദ്യ ചോയ്‌സ് സഞ്ജുവായിരിക്കും. ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും മികച്ച പ്രകടനം കാഴ്‌ച്ച വെക്കാൻ സഞ്ജുവിനാകും'

പീറ്റേഴ്‌സണ് മുന്നേ നിരവധി താരങ്ങളും സഞ്ജുവിന് പിന്തുണയുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വിരമിച്ച താരങ്ങളടക്കമുള്ള പ്രമുഖരുടെ പ്രവചന ലിസ്റ്റുകളിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. അതേസമയം അടുത്ത മാസങ്ങളിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള മത്സരം കടുക്കുകയാണ്. ഋഷഭ് പന്തും കെ എൽ രാഹുലുമാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങൾ. ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിങ് തുടരുന്ന ദിനേശ് കാർത്തിക്കിനെയും പരിഗണിക്കണമെന്നുള്ള ആവശ്യമുയർന്നിട്ടുണ്ട്.

അതേസമയം മികച്ച പ്രകടനമാണ് സഞ്ജു ഈ സീസണിൽ കാഴ്‌ച്ച വെക്കുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 385 റൺസുമായി വിരാട് കോഹ്‌ലിക്ക് പിന്നിൽ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തും സഞ്ജുവുണ്ട്. ഒമ്പത് മത്സരങ്ങളിൽ നയിച്ച് എട്ടിലും വിജയിപ്പിച്ച് പോയിന്റ് പട്ടികയിൽ ടീമിനെ മുന്നിലെത്തിക്കാനും സഞ്ജുവിന് കഴിഞ്ഞിരുന്നു.

'ഇന്ത്യൻ ടീമിന്റെ സെലക്ടർ ഞാനെങ്കിൽ ഫസ്റ്റ് ചോയ്‌സ് സഞ്ജു': കെവിൻ പീറ്റേഴ്‌സൺ
സഹീർ ഖാന്റെ ടി20 ടീമിൽ സഞ്ജുവില്ല, പകരം പന്ത്; റോയൽ ചലഞ്ചേഴ്സിന്റെ പുതുമുഖവും ടീമിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com