എന്താണ് ഈ ചെയ്യുന്നത്?; വൈറലായി കാവ്യാ മാരന്റെ പ്രതികരണം

കമന്ററി ബോക്സിൽ നിന്നും കാവ്യയെ പിന്തുണച്ച് വാക്കുകൾ എത്തി.
എന്താണ് ഈ ചെയ്യുന്നത്?; വൈറലായി കാവ്യാ മാരന്റെ പ്രതികരണം

ഹൈദരാബാദ്: ഐപിഎല്ലിൽ നാല് തുടർവിജയങ്ങൾക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് തോൽവി വഴങ്ങിയിരിക്കുകയാണ്. സീസണിൽ ഇതാദ്യമായി സ്വന്തം സ്റ്റേഡിയത്തിലും സൺറൈസേഴ്സ് തോൽവി വഴങ്ങി. മത്സരത്തിൽ നിരാശരായി ഇരിക്കുന്ന സൺറൈസേഴ്സ് ഡ​ഗ് ഔട്ട് കാണാമായിരുന്നു. അതിൽ ടീം ഉടമകളിലൊരാളായ കാവ്യാ മാരന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

അബ്ദുൾ സമദ് പുറത്തായപ്പോഴാണ് കാവ്യയുടെ രൂക്ഷപ്രതികരണം ഉണ്ടായത്. റോയൽ ചലഞ്ചേഴ്സ് സ്പിന്നർ കരൺ ശർമ്മയെ സ്റ്റെപ്പ് ഔട്ട് ചെയ്യാൻ ശ്രമിച്ച സമദ് കരണിന് തന്നെ ക്യാച്ച് നൽകി പുറത്തായി. പിന്നാലെ എന്താണ് നിങ്ങൾ ചെയ്യുന്നതെന്ന ഭാവത്തിലായിരുന്നു കാവ്യയുടെ പ്രതികരണം.

എന്താണ് ഈ ചെയ്യുന്നത്?; വൈറലായി കാവ്യാ മാരന്റെ പ്രതികരണം
കണക്കുപറഞ്ഞ് പന്ത്, വിമർശകരെ നിങ്ങൾക്ക് ആള് മാറി; താരത്തിന് ആരാധക പിന്തുണ

കമന്ററി ബോക്സിൽ നിന്നും കാവ്യയെ പിന്തുണച്ച് വാക്കുകൾ എത്തി. (യെസ്, വൈ) അതെ, എന്തുകൊണ്ട് എന്നാണ് കമന്റേറ്റർ പറഞ്ഞത്. മത്സരത്തിൽ സൺറൈസേഴ്സ് 35 റൺസിനാണ് പരാജയപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com