പാറ്റ്, നിങ്ങൾ വളരെ നല്ലവനാണ്; വിരാട് കോഹ്‌ലി

ചിന്നസ്വാമിയിലെ റൺഫെസ്റ്റിന് ശേഷം ഇരുടീമുകളും ഹൈദരാബാദിൽ ഏറ്റുമുട്ടുകയാണ്.
പാറ്റ്, നിങ്ങൾ വളരെ നല്ലവനാണ്; വിരാട് കോഹ്‌ലി

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു പോരാട്ടത്തിന് ഒരുങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും. മത്സരത്തിന് മുമ്പായി ഇരുടീമുകളും പരിശീലനത്തിലാണ്. ഇതിനിടെയിൽ സൺറൈഴേസ് നായകൻ പാറ്റ് കമ്മിൻസും റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്‌ലിയും തമ്മിലുള്ള ഒരു സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

വിരാട് കോഹ്‌ലിയുടെ അടുത്തെത്തിയ പാറ്റ് കമ്മിൻസ് പറയുകയാണ്. 'വിരാട്, നിങ്ങളുടെ പരിശീലകൻ പറയുന്നു. ഈ ​സ്റ്റേഡിയം താൻ ബാറ്റിം​ഗിന് അനുകൂലമാക്കിയിരിക്കുന്നുവെന്ന്. അത്രയെ ഞാൻ കേട്ടുള്ളു'. ഇതിന് മറുപടിയായി 'പാറ്റ് നിങ്ങൾ വളരെ നല്ലവനാണ്' എന്ന് കോഹ്‌ലിയും പറ‍യുന്നുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പാറ്റ്, നിങ്ങൾ വളരെ നല്ലവനാണ്; വിരാട് കോഹ്‌ലി
ഉസൈൻ ബോൾട്ട് ട്വന്റി 20 ലോകകപ്പ് ബ്രാൻഡ് അംബാസിഡർ; പ്രഖ്യാപിച്ച് ഐസിസി

പാറ്റ് കമ്മിൻസും വിരാട് കോഹ്‌ലിയും ബാറ്റിം​ഗ് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ സൺറൈസേഴ്സ് ഹൈദരാബാദും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ചിന്നസ്വാമിയിലെ റൺഫെസ്റ്റിന് ശേഷം ഇരുടീമുകളും ഹൈദരാബാദിൽ ഏറ്റുമുട്ടുകയാണ്. ഇത്തവണയും റൺഫെസ്റ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com