റിഷഭ് പന്തിന്റെ സിക്സ് കൊണ്ട് ഐപിഎൽ ക്യാമറാമാന് പരിക്ക്; ക്ഷമചോദിച്ച് താരം

പോണ്ടിം​ഗിനൊപ്പം എത്തിയാണ് പന്ത് ക്യാമറാമാനോട് ക്ഷമചോദിച്ചത്.
റിഷഭ് പന്തിന്റെ സിക്സ് കൊണ്ട് ഐപിഎൽ ക്യാമറാമാന് പരിക്ക്; ക്ഷമചോദിച്ച് താരം

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്നലെ റിഷഭ് പന്തിന്റെ ദിനമായിരുന്നു. 43 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും സഹിതം താരം 88 റൺസെടുത്തു. ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചതും താരത്തിന്റെ തകർപ്പൻ ബാറ്റിം​ഗാണ്. എന്നാൽ പന്ത് അടിച്ച ഒരു സിക്സ് കൊണ്ട് ഐപിഎൽ ക്യാമറാമാന് പരിക്കേറ്റു. ഇതിന് താരം ക്യാമറാമനോട് ക്ഷമ ചോദിച്ചു.

മത്സരത്തിൽ ഡൽഹി ഇന്നിം​ഗ്സിന്റെ 20-ാം ഓവറിലാണ് സംഭവം. മോഹിത് ശർമ്മയുടെ പന്ത് അതിർത്തി കടത്തിയപ്പോഴാണ് ക്യാമറാമാന് പരിക്കേറ്റത്. മത്സര ശേഷം ഡൽഹി പരിശീലകൻ റിക്കി പോണ്ടിം​ഗിനൊപ്പം എത്തിയാണ് പന്ത് ക്യാമറാമാനോട് ക്ഷമചോദിച്ചത്.

പരിക്കേറ്റയാൾ അവിടെയുണ്ടെന്ന് റിക്കി പോണ്ടിം​ഗ് ചൂണ്ടിക്കാട്ടി. പിന്നാലെ അത് തന്റെ തെറ്റെന്ന് പന്ത് പറഞ്ഞു. അറിഞ്ഞുകൊണ്ടല്ല ആ തെറ്റ് ചെയ്തത്. താങ്കൾ വേ​ഗത്തിൽ സുഖപ്പെടട്ടെ. എല്ലാ ആശംസകളും നേരുന്നുവെന്നും റിഷഭ് പന്ത് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com